ബിഗ് ബോസ് മലയാളം പതിപ്പിന്റെ സീസണ്‍ 7ന്റെ പ്രഡിക്ഷൻ ലിസ്റ്റില്‍ ആദ്യം മുതലുണ്ടായിരുന്ന പേരാണ് രേണു സുധിയുടേത്. ഒടുവില്‍ പ്രവചനങ്ങളെല്ലാം അർത്ഥവത്താക്കി അവർ ബിഗ് ബോസ് മത്സരാർത്ഥിയായി എത്തിയിരിക്കുകയാണ്. ബിഗ് ബോസില്‍ രേണുവും മറ്റ് താരങ്ങളും വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചുള്ള ചർച്ചകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്.

ഇതില്‍ പ്രചരിക്കുന്നത് പ്രകാരം ഇത്തവണ ബിഗ് ബോസില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് രണ്ടുപേരാണ്. ഒരാള്‍ രേണുവും മറ്റൊരാള്‍ അനുമോളുമാണ്. ഇവർക്ക് ദിവസം 50000 രൂപയാണ് പ്രതിഫലമെന്നാണ് റിപ്പോർ‌ട്ടുകള്‍,രേണുവിന്റെ സുഹൃത്തുക്കളെ ഉദ്ധരിച്ചാണ് റിപ്പോർട്ടുകള്‍ പുറത്തുവന്നത്. ബിഗ് ബോസ് ടീം രേണുവുമായി പല തവണ ചർച്ച നടത്തിയ ശേഷമാണ് താരം ഷോയിലേക്ക് എത്തിയതെന്നാണ് വിവരം. ആദ്യം രേണു ബിഗ് ബോസിലേക്ക് വരാൻ തയ്യാറായിരുന്നില്ല. പിന്നീട് നടത്തിയ ചർച്ചകള്‍ക്കൊടുവിലാണ് രേണു സമ്മതം മൂളുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദിവസം ഒരുലക്ഷം രൂപയാണ് രേണു ആവശ്യപ്പെട്ടതത്രെ. ഒടുവില്‍ 50000 രൂപയില്‍ ഉറപ്പിക്കുകയായിരുന്നു. റീല്‍സും ഷൂട്ടിംഗും മോഡലിംംഗു ഉദ്ഘാടനങ്ങളുമായി തിരക്കിലായിരുന്നു രേണു. 100 ദിവസം മാറി നില്‍ക്കുന്നത് ഇതിനെയെല്ലാം ബാധിക്കും. ബിഗ് ബോസില്‍ പോകുന്നതോടെ ഫെയിമും നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ട്. ഇതെല്ലാം മുന്നില്‍ക്കണ്ടാണ് രേണു വൻ പ്രതിഫലം ആവശ്യപ്പെട്ടത്. രേണുവിന്റെ ആരാധകരെയും വിമർശകരെയും ഒരുപോലെ ബിഗ് ബോസിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യവും അധികൃതർക്കുണ്ടായിരുന്നു. പരമാവദി ദിവസം രേണുവിനെ ഷോയില്‍ പിടിച്ചു നിറുത്താൻ ഷോ അധികൃതർ ശ്രമിക്കുമെന്നാണ് സോഷ്യല്‍ മീഡിയ ചർച്ചകളില്‍ പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക