കൊല്ലം സുധിയുടെ ഭാര്യ എന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയ വ്യക്തിയാണ് രേണു സുധി. അഭിമുഖങ്ങള്‍, റീല്‍ വീഡിയോകള്‍, ഷോർട്ട് ഫിലിമുകള്‍ എന്നിവയിലൂടെയാണ് രേണു പ്രേക്ഷകർക്ക് പരിചിതയായതെങ്കിലും, ഇന്ന് അവർ സുധിയുടെ വിധവ എന്നതിനപ്പുറം സ്വന്തമായി ഒരു സെലിബ്രിറ്റി പരിവേഷം നേടിയെടുത്തിരിക്കുന്നു. ഇപ്പോഴിതാ, സ്വന്തം കഠിനാധ്വാനത്തിന്റെ ഫലമായി, സ്വന്തമായി സമ്ബാദിച്ച പണം ഉപയോഗിച്ച് പുതിയൊരു കാർ സ്വന്തമാക്കിയിരിക്കുകയാണ് രേണു സുധി.. ബ്ലൂ നിറത്തിലുള്ള സ്വിഫ്റ്റ് ആണ് രേണു സ്വന്തമാക്കിയിരിക്കുന്നത്.
ആദ്യ വാഹനം സ്വന്തമാക്കി രേണു സുധി; വാഹനം ഏതാണെന്ന് അറിയാമോ? ഡെലിവറി വീഡിയോ കാണാം
അതേസമയം, സിനിമയിലും തിളങ്ങാൻ ഒരുങ്ങുകയാണ് രേണു സുധി. ‘കുരുവി പാപ്പ’ സംവിധായകൻ ജോഷി ജോണിന്റെ ഏറ്റവും പുതിയ ചിത്രത്തിലൂടെ ബിഗ് സ്ക്രീനിലേക്ക് എത്തുകയാണ് രേണു. ചിത്രത്തില്‍ ദാസേട്ടൻ കോഴിക്കോടും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഡിസംബർ 30ന് കോഴിക്കോട് വച്ച് ചിത്രത്തിന്റെ പൂജ നടക്കുമെന്ന് രേണു സുധി പറഞ്ഞു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
മലയാളം ബിഗ് ബോസ് സീസണ്‍ 7-ലെ മത്സരാർത്ഥിയായിരുന്ന രേണു സുധിക്ക് മികച്ച പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നു. എന്നാല്‍, വ്യക്തിപരമായ കാരണങ്ങളാല്‍ ഷോ പാതിവഴിയില്‍ ക്വിറ്റ് ചെയ്തത് വലിയ വിമർശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എങ്കിലും, ഈ തിരിച്ചടി രേണുവിന്റെ കരിയറിന് തടസ്സമായില്ല. ബിഗ് ബോസിന് ശേഷവും ബുദ്ധിപൂർവം കരിയർ പടുത്തുയർത്തുകയാണ് രേണു. ബിഗ് ബോസിനു ശേഷവും ഉദ്ഘാടനങ്ങളും മറ്റുമായി തിരക്കിലാണ് രേണു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















