സമൂഹമാധ്യമങ്ങളിലെ വൈറല്‍ താരമാണ് കൊല്ലം സുധിയുടെ ഭാര്യ രേണു. പ്രശസ്തിയോടൊപ്പം വിവാദങ്ങളും വിമർശനങ്ങളും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന രേണു സൈബറിടത്ത് സജീവമാണ്. ഫോട്ടോ ഷൂട്ടുകളുടെയും ആല്‍ബങ്ങളുടെയും റീലുകളുടെയുമൊക്കെ പേരിലാണ് രേണു വിമര്‍ശനം കേള്‍ക്കാറുള്ളതെങ്കിലും ചെയ്യുന്ന വീഡിയോ എല്ലാം മില്യണ്‍ വ്യൂസാണ്.

രേണു സുധിയുടെ നിരവധി അഭിമുഖങ്ങളും യൂട്യൂബില്‍ കാണാം. ഇപ്പോഴിതാ, അഭിമുഖത്തിനിടെ അതിരുകടന്ന ചോദ്യങ്ങള്‍ ചോദിച്ച അവതാരകയോട് കയർത്ത് ഇറങ്ങിപ്പോവുന്ന രേണു സുധിയുടെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. അതേസമയം, അവതാരകയുടെ ചോദ്യങ്ങള്‍ കടുത്തുപോയി എന്നു വിമർശിക്കുകയാണ് സോഷ്യല്‍ മീഡിയ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊല്ലം സുധിയുടെ മരണശേഷമാണ് രേണു സമൂഹമാധ്യമങ്ങളില്‍ സജീവമായി പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്. കൊല്ലം സുധിയുടെ രണ്ടാമത്തെ ഭാര്യയാണ് രേണു. ആദ്യ വിവാഹത്തിലുള്ള മകൻ രാഹുലും ( കിച്ചു) രേണുവിനൊപ്പമാണ് താമസം.

ആദ്യഭാര്യ പോയതില്‍ പിന്നെ മകനുമായിട്ടായിരുന്നു സുധി സ്റ്റേജ് പ്രോഗ്രാമുകളിലെല്ലാം പങ്കെടുത്തിരുന്നത്. കിച്ചുവിനു നാലു വയസ്സുള്ളപ്പോഴാണ് സുധി രേണുവിനെ വിവാഹം കഴിക്കുന്നത്. രേണുവിനും സുധിയ്ക്കും ഒരു മകൻ കൂടി ഉണ്ട്.കൊല്ലം സുധി മരണപ്പെട്ട് ഏകദേശം ഒരു വർഷം കഴിഞ്ഞതോടെയാണ് രേണു ഇൻസ്റ്റഗ്രാമില്‍ റീലുകള്‍ പങ്കുവച്ചു തുടങ്ങിയത്. ഇപ്പോള്‍ അഭിനയത്തില്‍‌ ചുവടുറപ്പിച്ചിരിക്കുകയാണ് രേണു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക