സമൂഹ മാധ്യമങ്ങളിലെ ഇപ്പോഴത്തെ ട്രെന്‍ഡിങ് താരമാണ് രേണു സുധി. ഓരോ ദിവസവും നിരവധി വീഡിയോകളാണ് രേണു സുധിയുടേതായി പുറത്തുവരുന്നത്. അതില്‍ റീല്‍സുകള്‍ക്കും ഫോട്ടോ ഷൂട്ടുകള്‍ക്കും ആല്‍ബങ്ങള്‍ക്കും ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ഉള്ളത്. ഉദ്ഘാടന വേദികളിലേക്കും രേണു സുധിയെ മുഖ്യാതിഥിയായി ക്ഷണിച്ചു തുടങ്ങിയിട്ടുണ്ട്. നിരവധി ഓണ്‍ലൈന്‍ മാധ്യമങ്ങളും രേണു എന്തുപറയുന്നു, എന്തു പ്രവര്‍ത്തിക്കുന്നു എന്നൊക്കെ അപ്പപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്.

ഇപ്പോഴിതാ ബോബി ചെമ്മണ്ണൂരിനൊപ്പമുള്ള റാംപ് വാക്കാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. വധുമന്ത്ര ബ്രൈഡല്‍ കോമ്ബറ്റീഷന്‍ 2025 ലാണ് രേണു സുധി റാംപ് വാക്ക് ചെയ്തത്. ഫാഷന്‍ ഷോയിലെ രേണുവിന്റെ ആറ്റിറ്റിയൂഡിനെ നിരവധി പേര്‍ പ്രശംസിക്കുന്നുണ്ട്. രേണു സുധി, ബോബി ചെമ്മണ്ണൂര്‍ നടി ബീന ആന്റണി എന്നിവര്‍ ഒരുമിച്ചാണ് റാംപ് വാക്ക് ചെയ്യുന്നത്. രേണുവിന്റെ ഫാഷന്‍ ഷോയിലെ ആറ്റിറ്റിയൂഡിന് വലിയ കയ്യടിയാണ് ലഭിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മോണാലിസ തരംഗത്തിനു ശേഷം ഇനി രേണു സുധി തരംഗം എന്നാണ് കമന്റുകളില്‍ പലരും അഭിപ്രായപ്പെടുന്നത്. എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും തുണി അഴിക്കുന്ന സെലിബ്രിറ്റികളുള്ള നാട്ടില്‍ രേണു സുധി അവര്‍ക്കുള്ള കഴിവുകളില്‍ ജീവിച്ചു പൊയ്‌ക്കോട്ടെ എന്നാണ് ഒരാള്‍ അഭിപ്രായപ്പെട്ടത്. രേണുവായിരിക്കും ബോബി ചെമ്മണ്ണൂരിന്റെ അടുത്ത സ്വര്‍ണ്ണക്കട ഉദ്ഘാടനം ചെയ്യുന്നതെന്ന പ്രവചനങ്ങളും ചിലര്‍ നടത്തുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക