സെലിബ്രിറ്റി ആകാൻ താൻ ഒരിക്കലും കൊതിച്ചിട്ടില്ലെന്ന് വൈറല്‍ താരം രേണു സുധി. ഒഴുക്കിന് അനുസരിച്ച് നീന്തുക മാത്രമാണ്. താനും പ്രതീഷും തൊടുന്നതെല്ലാം പൊന്നാണ്. ആല്‍ബങ്ങളെല്ലാം ഹിറ്റാണ്. തന്നെ കുറ്റം പറയുന്നവർ കൂടുതലും സ്ത്രീകളാണെന്നും രേണു പറയുന്നു. ജിഞ്ചർ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇവർക്കുളള മറുപടിയും രേണു നല്‍കുന്നു.
രേണു സുധി പറയുന്നു: നെഗറ്റീവ് കമന്റുകള്‍ കാണുമ്ബോള്‍ ആദ്യമൊക്കെ വിഷമം ഉണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ വരുന്നത് അതിനേക്കാളുമൊക്കെ അപ്പുറത്താണ്. ഇതൊക്കെ കേട്ട് കേട്ട് മനസ്സൊക്കെ കല്ലായി മാറി. നേരെ വന്ന് ഒരാള്‍ തല്ലിയാല്‍ വേദനിക്കും. അല്ലാതെ ഈ പറയുന്നതെന്നും തന്നെ തളര്‍ത്തുന്നില്ല.
ഇങ്ങനെയൊരു ജീവിതം ഒരിക്കലും കൊതിച്ചിട്ടില്ല. സുധിച്ചേട്ടന്റെ പെട്ടെന്നുളള വേര്‍പെടല്‍ ഒരിക്കലും അംഗീകരിക്കാന്‍ പറ്റിയിട്ടില്ല. പക്ഷേ ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണം. നാളെ താനുണ്ടോ എന്ന് ദൈവത്തിന് മാത്രമേ അറിയൂ. ഒഴുക്കിന് അനുസരിച്ച് മുന്നോട്ട് പോവുകയാണ്. നനഞ്ഞ സ്ഥിതിക്ക് ഇനിയിപ്പോ കുളിച്ച് കയറുക എന്നതേ ഉളളൂ.
സെലിബ്രിറ്റിയാകണം എന്നൊന്നും ആഗ്രഹിച്ചിട്ടേ ഉളളൂ. അഭിനയിക്കാനൊക്കെ നടക്കുന്ന എത്രയോ പേരുണ്ട്. പ്രതീഷ് തന്നെ അഭിനയിക്കാനായി ഒരുപാട് അലഞ്ഞിട്ടുണ്ട്. രണ്ട് മൂന്ന് ആല്‍ബമൊക്കെ ചെയ്തിട്ടും ഉണ്ട്. പക്ഷേകരിമിഴിക്കണ്ണാലെ ചെയ്തപ്പോഴാണ് അവനെ എല്ലാവരും അറിയുന്നത്. ഒരുമിച്ച് ചെയ്ത എല്ലാ ആല്‍ബങ്ങളും ഹിറ്റാണ്. തൊടുന്നതെല്ലാം പൊന്ന്. അഹങ്കാരം കൊണ്ട് പറയുന്നതല്ല.ഒരു വിവാദത്തിലും പെടാതെ മര്യാദയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ്.
പക്ഷെ എവിടെ നിന്നാണ് എന്ന് അറിയില്ല, തേടിപ്പിടിച്ച് വരികയാണ്. അതിന്റെ കാരണം അറിയില്ല. വ്‌ലോഗേഴ്‌സിനൊന്നും വേറെ വിഷയം ഇല്ല. രേണു സുധി മാത്രമേ ഉളളൂ. എവിടെ തിരിഞ്ഞാലും രേണു സുധി. തന്നെ ഒരു തുള്ളി പോലും അറിയാത്തവരാണ് ഈ കമന്റിടുന്നത്. ഇവരുടെ ആരുടേയും വീട്ടില്‍ ചെന്ന് താന്‍ മോഷ്ടിക്കുന്നില്ല. ഇവരുടെ ആരുടേയും ഭര്‍ത്താക്കന്മാരെ ചെന്ന് പിടിക്കുന്നില്ല. ഇവരുടെ മക്കള്‍ കഴിക്കുന്ന ആഹാരം മേടിക്കുന്നില്ല.
മലയാളികളോട് പച്ചയ്ക്ക് തന്നെ പറയാം, ആരുടെയും ഭര്‍ത്താക്കന്മാരെ താന്‍ പിടിച്ച് വെക്കാന്‍ വരുന്നില്ല. പിന്നെ എന്തിനാണ് ചീത്ത വിളിക്കുന്നത്. ഈ പറയുന്നവര്‍ക്ക് അവരുടെ കുടുംബത്തെ അല്ലേ ബോധിപ്പിക്കേണ്ടതുളളൂ. ഈ ലോകം മുഴുവന്‍ ഉളള ആളുകളെയും താന്‍ ചെയ്യുന്നത് ബോധിപ്പിക്കണം എന്നതാണ് അവസ്ഥ.സുധിച്ചേട്ടന്റെ പേരില്‍ പ്രശസ്തി നേടുന്നു എന്ന് പറയുന്നവരോട്, സുധിച്ചേട്ടന്‍ തന്റെ ഭര്‍ത്താവാണ്. മരിക്കുന്നത് വരെയും അദ്ദേഹത്തിന്റെ ഭാര്യയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. അദ്ദേഹത്തിന്റെ പേര് ഉപയോഗിക്കാന്‍ തനിക്ക് അവകാശമുണ്ട്. മരിക്കുന്നതിന് മുന്‍പ് തങ്ങള്‍ ഡിവോഴ്‌സ് ആയിരുന്നുവെങ്കില്‍ ആ പേര് പറയാനുളള യോഗ്യത തനിക്കില്ല. താന്‍ നാട്ടുകാരോട് പോയി കൊല്ലം സുധിയുടെ ഭാര്യയാണ്, വാ എന്ന് പറയുന്നില്ലല്ലോ.

















