നടുറോഡില്‍ വാള്‍ വീശിയ ഇന്ത്യന്‍ വംശജനെ യുഎസ് പോലിസ് വെടിവച്ചു കൊലപ്പെടുത്തി. സിഖുകാരനായ ഗുര്‍പ്രീത് സിംഗാണ്(36) കൊലപ്പെട്ടത്. ഇയാൾ അലറി വിളിച്ചുകൊണ്ട് നടു റോഡിലൂടെ വാളുവീശി നടക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. പിന്നീട് പോലീസ് സംഘം വളഞ്ഞപ്പോൾ ഇയാൾ വാളുമായി ഒരു പോലീസ് വാഹനത്തിന് നേരെ ഓടിയടുത്തു. ആയുധം താഴെവച്ച് കീഴടങ്ങാൻ ആവശ്യപ്പെട്ടിട്ടും വകവയ്ക്കാതെ പോലീസിന് നേരെ എത്തിയതോടെയാണ് ഉദ്യോഗസ്ഥർ വെടിയുതിർത്തത്.

എന്നാൽ ഇയാൾ ഗഡ്ക എന്ന പരമ്ബരാഗത ആയുധശേഷി പ്രദര്‍ശനം നടത്തുകയായിരുന്നു എന്നാണ് മറുവാദം. വലിയ വാളുമായി ലോസ് എയ്ഞ്ചലസ് ഡൗണ്‍ടൗണിലെ റോഡില്‍ ഇയാൾ ഭീതി വിതച്ചു എന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. ആയുധം താഴെവയ്ക്കാന്‍ പോലിസ് ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചതിനാലാണ് വെടിവച്ചത് എന്നാണ് പോലീസ് ഭാഷ്യം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവം ജൂലൈ 13നാണ് നടന്നതെന്നും വീഡിയോ ഇപ്പോഴാണ് പുറത്തുവിടാന്‍ അനുമതി ലഭിച്ചതെന്നും പോലിസ് അറിയിച്ചു. വെടിവയ്പ്പിലും ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുന്നുണ്ട്. ജീവഹാനി വരാത്ത വിധം മുട്ടിനു താഴെ വെടിവെച്ച് ഇയാളെ വീഴ്ത്താമായിരുന്നു എന്നും വിമർശകർ പോലീസ് നടപടിക്കെതിരെ ചൂണ്ടിക്കാട്ടുന്നുണ്ട്. പോലീസ് ആക്ഷന്റെ വീഡിയോ ദൃശ്യങ്ങൾ ചുവടെ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക