ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയർ കമ്മഡോർ മാങ്ങാട്ടില്‍ കാരക്കാട് (എം കെ) ചന്ദ്രശേഖർ അന്തരിച്ചു. 92 വയസായിരുന്നു. ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
1954ല്‍ ഇന്ത്യൻ വ്യോമസേനയില്‍ പ്രവേശിച്ച എം കെ ചന്ദ്രശേഖർ എയർ കമ്മഡോറായി 1986 ല്‍ വിരമിച്ചു. തൃശ്ശൂർ ദേശമംഗലം സ്വദേശിയാണ്. ആനന്ദവല്ലിയാണ് ഭാര്യ. മകന്‍: രാജീവ് ചന്ദ്രശേഖർ, മകള്‍: ഡോ. ദയ മേനോൻ (യുഎസ്‌എ), മരുമക്കള്‍: അഞ്ജു ചന്ദ്രശേഖർ, അനില്‍ മേനോൻ (യു എസ് എ). സംസ്കാരം പിന്നീട്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















