വൈറ്റില ജങ്ഷനില്‍ കെഎസ്‌ആർടിസി ബസ് ഡ്രൈവർക്ക് മർദനം. കെഎസ്‌ആർടിസി ഡ്രൈവറെ ഇടിവള കൊണ്ട് ലോറി ഡ്രൈവർ മർദിച്ചു.കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ റിന്‍റോയ്ക്കാണ് മർദനമേറ്റത്. പാഴ്സല്‍ ലോറി ഡ്രൈവർ പാലക്കാട് സ്വദേശി ഷിഹാസ് ഉമ്മറിനെ കസ്റ്റഡിയിലെടുത്തു. ലോറിക്ക് സൈഡ് നല്‍കിയില്ലെന്ന് പറഞ്ഞായിരുന്നു മർദനം.

വൈറ്റിലയില്‍ യാത്രക്കാരെ ഇറക്കുന്നതിനിടെ ആയിരുന്നു അപ്രതീക്ഷിത സംഭവം. ഡ്രൈവർമാർ കയറുന്ന വാതിലിലൂടെയാണ് ഷിഹാസ് ഉമ്മർ ബസില്‍ കയറിയത്. എന്നിട്ട് റിന്‍‌റോയുടെ കഴുത്തിന് കുത്തിപ്പിടിച്ച്‌ ഇടിവള കൊണ്ട് തലങ്ങും വിലങ്ങും അടിച്ചു. തുടർന്ന് കണ്ടക്ടറും ബസിലെ യാത്രക്കാരും ഓടിയെത്തി പിടിച്ചുമാറ്റാൻ ശ്രമിച്ചു. അതോടെ ഷിഹാസ് ഉമ്മർ അവർക്കെതിരെയും തിരിഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആളുകള്‍ കൂടിയതോടെ ബസില്‍ നിന്നിറങ്ങി രക്ഷപ്പെടാൻ ഷിഹാസ് ശ്രമിച്ചു. എല്ലാവരും ചേർന്ന് ഇയാളെ തടഞ്ഞുവച്ചു. തുടർന്ന് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ബസ് തന്‍റെ ലോറിക്ക് സൈഡ് നല്‍കിയില്ലെന്നും ബസിടിച്ച്‌ ലോറിയുടെ മിറർ പൊട്ടിയെന്നുമാണ് ഷിഹാസ് പൊലീസിനോട് പറഞ്ഞത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക