വീണ്ടും വിവാദ പരാമര്‍ശങ്ങളുമായി എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പാലായില്‍ ക്രിസ്ത്യന്‍ ആധിപത്യമാണെന്നും തദ്ദേശ സ്ഥാപനങ്ങളില്‍ പോലും ഈഴവ പ്രാതിനിധ്യം കുറവാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. മാണി സാര്‍ സഹായിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും കൊടുക്കുമ്ബോള്‍ പൊട്ടും പൊടിയും എസ്‌എന്‍ഡിപി യൂണിയന് തന്നിട്ടുണ്ട്.
എന്നാല്‍ മകന്‍ സൂത്രക്കാരനാണെന്നും കോട്ടയം രാമപുരത്ത് മീനച്ചില്‍- കടുത്തുരുത്തി എസ്‌എന്‍ഡിപി ശാഖാസംഗമത്തില്‍ സംസാരിക്കവേ വെള്ളാപ്പള്ളി പറഞ്ഞു.താനൊരു വര്‍ഗീയവാദിയല്ല. തന്റെ സമുദായത്തിന്റെ കാര്യമാണ് പറഞ്ഞത്. സമുദായത്തിന്റെ പ്രശ്നങ്ങള്‍ പറയുമ്ബോള്‍ അത് വര്‍ഗീയതയാകും.
വെള്ളാപ്പള്ളി നടേശന്റെ പരാമർശങ്ങൾ ജോസ് കെ മാണിക്ക് കനത്ത തിരിച്ചടിയാകും. 2026ൽ രാജ്യസഭ ഉപേക്ഷിച്ച് ഒരിക്കൽ കൂടി നിയമസഭാ തിരഞ്ഞെടുപ്പിൽ ഭാഗ്യ പരീക്ഷണത്തിന് ഇറങ്ങാൻ ഇരിക്കുകയാണ് ജോസ്. പാലായില അല്ലെങ്കിൽ കടുത്തുരുത്തിയിലോ പാർട്ടി ചെയർമാൻ കൂടിയായ ജോസ് കെഎം മാണി മത്സരിക്കും എന്നാണ് റിപ്പോർട്ടുകൾ. കെഎം മാണിയെ 2011ലും 16ലും നിയമസഭയിലേക്ക് വിജയിച്ചു കയറാൻ സഹായിച്ചത് എസ്എൻഡിപി വിഭാഗങ്ങളിൽ നിന്നുള്ള ശക്തമായ പിന്തുണയായിരുന്നു. മാണിക്ക് നൽകിവന്ന പിന്തുണ മകനും നൽകാൻ കഴിയില്ല എന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

















