സെല്‍ഫിയെടുക്കാനായി അടുത്തുവന്നയാളെ തള്ളിമാറ്റി സമാജ്‌വാദി പാർട്ടി എംപി ജയ ബച്ചൻ. ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റ്യൂഷൻ ക്ലബ്ബില്‍ വെച്ച്‌ സെല്‍ഫിയെടുക്കാൻ ശ്രമിക്കവെയാണ് ജയ ബച്ചൻ രോഷാകുലയായി ഒരാളെ തള്ളി മാറ്റിയത്.സംഭവത്തിൻ്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കോണ്‍സ്റ്റിറ്റ്യൂഷൻ ക്ലബ്ബില്‍ ആളുകളുമായി സംസാരിച്ചുനില്‍ക്കവെയാണ് ഒരാള്‍ ജയ ബച്ചനൊപ്പം സെല്‍ഫിയെടുക്കാനെത്തിയത്.ഇതെന്താണ് നിങ്ങള്‍ എന്താണ് ചെയ്യുന്നത് എന്ന് ആക്രോശിച്ചുകൊണ്ട് ജയ ബച്ചൻ അയാളെ തള്ളി മാറ്റുന്നതായി ദൃശ്യങ്ങളില്‍ കാണാം. പിന്നിലെ അയാള്‍ ജായ ബച്ചനോട് ക്ഷമാപണം നടത്തുന്നുമുണ്ട്. എംപിമാരായ മിസ ഭാരതി, പ്രിയങ്ക ചതുർവേദി എന്നിവരെയും വീഡിയോയില്‍ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജയ ബച്ചൻ്റെ പെരുമാറ്റത്തിനെതിരെ വലിയ വിമർശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഒരു നോ പറയുന്നതിന് പകരം അയാളെ തള്ളി മാറ്റേണ്ട ആവശ്യമില്ലായിരുന്നെന്ന് ഒരു ഉപയോക്താവ് എക്സില്‍ കുറിച്ചു.

തനിക്കൊപ്പം ഫോട്ടോയെടുക്കാനെത്തുന്നവരുമായി ജയ ബച്ചൻ ഫോട്ടോ രോഷാകുലയാകുന്നത് ഇതാദ്യമായല്ല. ഏപ്രില്‍ മാസത്തില്‍ മനോജ് കുമാർ പ്രാർഥനാ യോഗത്തില്‍ വെച്ചും സമാനസംഭവം നടന്നിരുന്നു. ഫോട്ടോയെടുക്കാൻ ശ്രമിച്ച ഒരു ആരാധകയോട് കയർത്ത് സംസാരിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക