വീഡിയോ റെക്കോർഡിങ്ങിനിടെ ചൈനീസ് സ്ത്രീയെ ചെമ്മീൻ കടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെട്ടു.സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ഇൻസ്റ്റഗ്രാമിലാണ് ദൃശ്യങ്ങള്‍ പങ്കുവയ്കപെട്ടത്. ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ നെറ്റിസണ്‍സ് അവള്‍ അത് അർഹിക്കുന്നതാണെന്ന് അഭിപ്രായപെട്ടു.

ദൃശ്യങ്ങളില്‍, സ്ത്രീ തന്റെ ചോപ്സ്റ്റിക്കുകള്‍ ഉപയോഗിച്ച്‌ മാന്റിസ് ചെമ്മീൻ എടുക്കുന്നത് കാണാം. ഇതോടെ അത് ചലിക്കാൻ തുടങ്ങി. അത് അവളുടെ പിടിയില്‍ നിന്ന് വഴുതി അവളുടെ കയ്യിലേക്ക് വീണു.ചെമ്മീൻ അവളുടെ കൈകളില്‍ കടിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതി കഠിനമായ വേദനയോടെ സ്ത്രീ സഹായത്തിനായി നിലവിളിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. സ്ത്രീയുടെ കരച്ചില്‍ കേട്ട് റസ്റ്റോറന്റ് ജീവനക്കാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. എന്നാല്‍ ദൃശങ്ങള്‍ കണ്ടതോടെ നെറ്റിസണ്‍സ് സ്ത്രീയെ പരിഹസിക്കുകയാണ് ഉണ്ടായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക