വീട് വയ്ക്കുമ്ബോള്‍ മാത്രമല്ല വീട്ടില്‍ ചെടി നടുമ്ബോഴും വാസ്തുനോക്കുന്നവർ നിരവധിയാണ്. ചില ചെടികള്‍ വീട്ടില്‍ വയ്ക്കുന്നത് സമ്ബത്ത് ഇരട്ടിയാക്കുമെന്നും സമ്ബത്ത് നിലനിർത്തുമെന്നും വാസ്തുവില്‍ പറയുന്നു.അത്തരത്തിലുള്ള ഒരു ചെടിയാണ് കറ്റാർവാഴ. ആയുർവേദപ്രകാരം വളരെയധികം ഔഷധമൂല്യമുള്ള ചെടിയാണിത്.

മുടിയുടെ സംരക്ഷണത്തിനും ചർമസംരക്ഷണത്തിനും കറ്റാർവാഴ ഉപയോഗിക്കുന്നവർ ധാരാളമാണ്. എന്നാല്‍ വാസ്തുപ്രകാരം കറ്റാർവാഴയ്ക്ക് നിരവധി ഗുണങ്ങളുണ്ട്. കറ്റാർവാഴ വീട്ടില്‍ വളർത്തുന്നത് കുടുംബത്തിലെ സന്തോഷവും ഐശ്വര്യവും നിലനിർത്തുന്നുവെന്നാണ് വിശ്വാസം. സമ്ബത്ത് നിലനിർത്താനും ഇത് സഹായിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ ദിശ മാറിയാല്‍ അവ വിപരീതഫലമായിരിക്കും നല്‍കുക. വാസ്തുപ്രകാരം കറ്റാർവാഴ വീടിന്റെ കിഴക്ക് ദിശയില്‍ വേണം നടാൻ. ഇത് വീട്ടില്‍ സമാധാനവും മനസിന് ശാന്തതയും പ്രദാനം ചെയ്യും. നിങ്ങളുടെ പുരോഗതിയ്ക്ക് വേണ്ടി വീടിന്റെ പടിഞ്ഞാറ് ദിശയില്‍ കറ്റാർവാഴ നടുന്നത് നല്ലതാണെന്നാണ് വാസ്തുവില്‍ പറയുന്നത്. എന്നാല്‍ ഒരിക്കലും വീടിന്റെ വടക്ക് പടിഞ്ഞാറ് ദിശയില്‍ ഈ ചെടി നടാൻ പാടില്ല. ഇത് വിപരീത ഫലം നല്‍കുമെന്നും വാസ്തു വിദഗ്ധർ പറയുന്നു.

വീടിന്റെ പ്രധാന വാതിലിന് ഇരുവശങ്ങളിലുമായി കറ്റാർവാഴ വളർത്തുന്നത് സമൃദ്ധി കൊണ്ടുവരുമെന്നും വിശ്വാസമുണ്ട്. എന്നാല്‍ വാതിലിന് നേരെയായി കറ്റാർവാഴ വളർത്താൻ പാടില്ല. തുളസി, മഞ്ഞള്‍ എന്നിവയാണ് വാതിലിന് നേരെയായി വളർത്താൻ ഉത്തമം. പ്രധാന വാതിലില്‍ നിന്ന് പുറത്തേയ്ക്ക് കാലെടുത്ത് വയ്ക്കുന്ന ഇടത്തുള്ള മണ്ണില്‍ ഇടതു-വലത് വശങ്ങളിലായി കറ്റാർവാഴ വളർത്താം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക