വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ പാലാ നിയോജക മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമെന്ന സൂചന നല്‍കി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. യൂത്ത് ഫ്രണ്ട് എമ്മിന്റെ നേതൃത്വത്തില്‍ നടന്ന യുവജന റാലിയ്ക്ക് ശേഷം പൊതുയോഗത്തിലാണ് ജോസ് കെ മാണിയുടെ സൂചന. രണ്ടായിരത്തോളം യുവാക്കള്‍ പ്രകടനത്തില്‍ പങ്കെടുത്തു.

പാലായില്‍ വികസനമുരടിപ്പാണ് കഴിഞ്ഞ ഏഴു വര്‍ഷമായി ഉള്ളതെന്നും അതില്‍ നിന്ന് മാറി വികസന വഴി തിരിച്ചു പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു. കടുത്തുരുത്തിയിലേക്ക് മത്സരം മാറ്റുമെന്ന് അഭ്യൂഹങ്ങൾക്കിടയാണ് പാലായിൽ തന്നെ മത്സരിക്കുമെന്ന് സൂചന നൽകി ജോസ് കെ മാണി രംഗത്തെത്തിയിരിക്കുന്നത്. 2030 വരെ രാജ്യസഭയിൽ കാലാവധിയുള്ള ജോസ് മത്സരത്തിനിറങ്ങിയാൽ ജനങ്ങൾ അത്രകണ്ട് സ്വീകരിക്കില്ല എന്ന രീതിയിലുള്ള പ്രതികരണങ്ങളും പുറത്തുവരുന്നുണ്ട്. മാണിയുടെ പ്രഖ്യാപനത്തെ കുറിച്ചുള്ള വാർത്തകൾക്കിടയിൽ അതിരൂക്ഷ വിമർശനങ്ങളാണ് ആളുകൾ കമന്റുകൾ ആയി പങ്കുവെക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജോസ് ഇങ്ങോട്ട് വരട്ടെ തോൽപ്പിച്ചു വിടും, എം പിയായിരുന്ന് വികസിപ്പിച്ചാൽ പോരെ, വീണ്ടും തോൽക്കാം എന്ന് മാത്രം, ഇനിയും തോൽക്കാൻ ഇവൻറെ ജന്മം ബാക്കി, യുഡിഎഫിനൊപ്പം മത്സരിച്ചില്ലെങ്കിൽ ജോസ് എവിടെ നിന്നാലും തോൽവി ഉറപ്പ്, ഞങ്ങളുടെ പാലാ.. ജോസ് കെ മാണി തലകുത്തി നിന്നാലും ജയിക്കില്ല, തോൽക്കും 100%, ഉറപ്പായും തോൽപ്പിച്ചിരിക്കും, പാലായിൽ ജയിച്ചു മുഖ്യമന്ത്രിയാകും 🤣, ഓന്ത് ചിഹ്നത്തിൽ മത്സരിച്ചാൽ ജയിക്കും, ഞാൻ പാലാക്കാരൻ ആണ് ധൈര്യമായി ഓസ് മോൻ വന്നോളൂ തോൽപ്പിച്ചിരിക്കും എന്നിങ്ങനെ നൂറുകണക്കിന് പരിഹാസ കമൻറുകൾക്കാണ് ജോസ് കെ മാണിയുടെ പ്രഖ്യാപനത്തെ കുറിച്ചുള്ള വാർത്തക്ക് കീഴിൽ എത്തുന്നത്.

2021 ലെ തെരഞ്ഞെടുപ്പിൽ ലോക്സഭ ഉപേക്ഷിച്ച് രാജ്യസഭയിലേക്ക് പോയ ജോസ് കെ മാണി വീണ്ടും നിയമസഭയിൽ മത്സരിക്കുന്നതിനെതിരെ വലിയ ജനവികാരം ഉണ്ടായിരുന്നു. ഒരിക്കൽക്കൂടി 2026 രാജ്യസഭയിൽ നാലു വർഷത്തിലധികം കാലാവധി അവശേഷിക്കുമ്പോൾ മത്സരത്തിനിറങ്ങിയാൽ സമാനമായ പ്രതികരണം തന്നെയാകും ജനങ്ങൾക്കിടയിൽ ഉണ്ടാകുക എന്ന സൂചനകൾ ആണ് ഈ കമന്റുകളിൽ നിന്ന് വ്യക്തമാക്കുന്നത്. ഭരണകക്ഷിയുടെ ഭാഗമായി ഇരിക്കുന്ന നേതാവ് പാലായിൽ വികസനം മുരടിപ്പാണ് എന്ന് പറയുമ്പോൾ അത് സർക്കാരിൻറെ തന്നെ കഴിവുകേട് അല്ലേ എന്നും ഒരു വിഭാഗം ചിന്തിക്കുന്നുണ്ട്. ഭരണത്തിൽ നിർണായക സ്വാധീനം ഉണ്ടായിട്ടും ജോസ് പാലായുടെ വികസനം തടയാൻ ശ്രമിക്കുകയാണ് എന്നും ആക്ഷേപങ്ങൾ ഉണ്ട്. എന്ന നേതാവിന്റെ സ്വീകാര്യത സ്വന്തം തട്ടകമായ പാലായിൽ എത്രമാത്രം ദുർബലമാണ് എന്നത് അക്ഷരാർത്ഥത്തിൽ തെളിയിക്കുകയാണ് പാലായിൽ മത്സരിക്കുമെന്ന് ഇദ്ദേഹത്തിൻറെ പ്രഖ്യാപനത്തോടുള്ള ജനങ്ങളുടെ പ്രതികരണങ്ങൾ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക