ആര്യനാട് പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറി യുവാവിന്റെ പരാക്രമം. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.ആര്യനാട് കുളപ്പട സ്വദേശി യദുകൃഷ്ണനാണ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറിയത്. മദ്യക്കുപ്പിയുമായി എത്തിയ യദു കുപ്പി സ്റ്റേഷനില്‍ വലിച്ചെറിയുകയും മേശയിലിരുന്ന പരാതി പേപ്പറുകള്‍ കീറുകയും ചെയ്തു.
സംഭവമറിഞ്ഞാണ് സർക്കിള്‍ ഇൻസ്‌പെക്ടർ (സിഐ) സ്ഥലത്തെത്തിയത്. പിന്നാലെ പ്രതി സമീപത്തുള്ള ആശുപത്രി കെട്ടിടത്തിലേക്ക് ഓടിക്കയറി. യദുവിന് പിറകെ എത്തിയ സിഐയെ ഇരുമ്പ് കസേര കൊണ്ടടിക്കുകയായിരുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ കാട്ടാക്കടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറിയ രീതിയില്‍ മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് യദുകൃഷ്ണൻ എന്നാണ് വിവരം. പ്രതി ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക















