ദേഹത്ത് ചെളി തെറിപ്പിച്ചതു ചോദ്യം ചെയ്ത വിദ്യാർഥിയെ ബസിടിപ്പിക്കാൻ ശ്രമിച്ച്‌ കെഎസ്‌ആർടിസി ഡ്രൈവർ. അരൂരിലെ സ്വകാര്യ ഹോട്ടലിനു മുന്നിലായിരുന്നു സംഭവം. ദേഹത്തേക്ക് ചെളിവെള്ളം തെറിപ്പിച്ചതിനെതിരെ പ്രതിഷേധിക്കാൻ നിർത്തിയിട്ട ബസിനു മുന്നിലേക്കു കയറിയ വിദ്യാർഥിയെയാണ് ബസിടിപ്പിക്കാൻ ശ്രമം നടന്നത്.സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

കോതമംഗലത്ത് വിദ്യാർഥിയായ യദുകൃഷ്ണന്റെ ദേഹത്തേക്കാണ് തിരുവനന്തപുരം – അങ്കമാലി റൂട്ടില്‍ സർവീസ് നടത്തുന്ന കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസ് ചെളിവെള്ളം തെറിപ്പിച്ചത്. ബസിനു മുന്നില്‍ നിന്നു ചോദ്യം ചെയ്യുന്നതിനിടെ ഡ്രൈവർ ബസ് മുന്നോട്ടെടുക്കുകയായിരുന്നു. പിന്നാലെ ബസില്‍ കൈവച്ചു യദു കുറച്ചുദൂരം പിന്നോട്ടു നടന്നു. ഈ സമയവും ബസ് മൂവ് ചെയ്യുകയായിരുന്നു. തുടർന്ന് ഡ്രൈവർ ബസ് നിർത്തുകയും വിദ്യാർഥി സൈഡിലേക്കു മാറുകയുമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവം ഇങ്ങനെ- ബൈക്കില്‍ തൃപ്പൂണിത്തുറയിലേക്കു പോവുകയായിരുന്ന യദുകൃഷ്ണന്റെ വസ്ത്രങ്ങളില്‍ ചെളി പുരണ്ടതിനാല്‍ കോളേജിലേക്കുള്ള യാത്ര മുടങ്ങുന്ന സ്ഥിതിയായി. ഇതോടെയാണ് വിദ്യാർഥി ബസിനെ പിന്തുടർന്നെത്തി മുന്നില്‍ കയറിനിന്ന് പ്രതിഷേധിച്ചത്. എന്നാല്‍, ഡ്രൈവർ ഇത് അവഗണിച്ച്‌ വാഹനം മുന്നോട്ടെടുക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കുമെന്ന് വിദ്യാർഥിയുടെ കുടുംബം അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക