കുരുമുളക് മോഷണക്കേസ് പ്രതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പ്രതിയുടെ പേരുവിവരങ്ങള്‍ വ്യക്തമല്ല. ഇയാളെ തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ ചുറ്റുമുണ്ടായിരുന്ന ക്യാമറകളെ നോക്കി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ചിരിച്ചുകൊണ്ട് വളരെ കൂളായാണ് ഇയാള്‍ സംസാരിക്കുന്നത്.

‘കളറായിട്ട് തന്നെ കൊടുക്കണേ. ഇത്തിരി വലുതായിട്ട് തന്നെ കൊടുത്തോ. ഞാനാണ് മെയിൻ. ഇവരെയൊക്കെ ഞാൻ വിളിച്ചുകൊണ്ടുപോയെന്നേയുള്ളൂ. നമ്മുടെ കൂടെ അറിയാതെ പെട്ടുപോയതാണ്. നമ്മള് മാത്രമേ മെയിനായിട്ടുള്ളൂ. അതുകൊണ്ട് അവരുടെ പടം കുറച്ചെടുത്താല്‍ മതി. എന്റെ പടം നന്നായി എടുത്തോ. ആള്‍ക്കാർ കണ്ണുവയ്ക്കണ്ട.ഞങ്ങള്‍ മുഖമൊക്കെ മറച്ചാണ് ചെയ്തത്. ബുദ്ധിപരമായ നീക്കത്തിലൂടെയാണ് ഞങ്ങളെ കീഴ്‌പ്പെടുത്തി പിടിച്ചിരിക്കുന്നത്. ചെയ്യുന്ന ജോലിക്ക് കറക്ടായിട്ട് കാര്യങ്ങള്‍ പറയണല്ലോ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു രൂപ മുതല്‍ പിൻ വരെ കിട്ടിയാല്‍ എടുക്കും. വേണമെന്നുവച്ച്‌ ചെയ്യുന്നതല്ല. സാഹചര്യം ചെയ്യിക്കുന്നതാണ്. ആരും കള്ളനായിട്ട് ഭൂമിയില്‍ ജനിക്കുന്നില്ല. അമ്മയുടെ വയറ്റില്‍ നിന്ന് വരുമ്ബോള്‍ ആരും കള്ളനല്ല. സാഹചര്യം കള്ളനാക്കിമാറ്റുന്നതാണ്.എല്ലാ കടകളില്‍ നിന്നൊന്നും മോഷ്ടിക്കാറില്ല. വിശ്വാസ വഞ്ചന കാണിച്ചാല്‍ നമ്മള്‍ എടുക്കും. നോക്കിവച്ചിരുന്ന കടയല്ല. മരത്തില്‍ കയറിയാണ് എടുത്തിരുന്നത്. എന്നാല്‍ ആ കടക്കാരൻ വിലകുറച്ച്‌ നല്‍കുന്നതൊക്കെ കുറേക്കാലമായി ഞാൻ മനസിലാക്കിയതാണ്. അപ്പോള്‍ അയാള്‍ക്കിട്ട് തന്നെ പണി ഇരിക്കട്ടെയെന്ന് കരുതി.’- എന്നാണ് മോഷ്ടാവ് പറയുന്നത്. വീഡിയോ ചുവടെ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക