തെടുപുഴ :ദേശിയ പണിമുടക്ക് ദിവസം പീരുമേട്ടിൽ തപാൽ ആഫീസ് അടപ്പിക്കുകയും, സബ് പോസ്റ്റ് മാസ്റ്ററും, കേരള സർക്കിൾ തപാൽ സ്റ്റാഫ് വെൽഫയർ ബോർഡ് അംഗവും, എഫ് എൻ പി ഒ സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറിയും ആയ ഡോ. ഗിന്നസ് മാടസാമിയെ കൈയേറ്റം ചെയ്തതും ആയി ബന്ധപ്പെട്ട് കേസിൽ സിപിഎം നേതാക്കളുടെ മുൻകൂർ ജാമ്യ അപേക്ഷ ജില്ല സെക്ഷസ് കോടതി തള്ളി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ തിലകൻ, പീരുമേട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആർ ദിനേശൻ, വി പി പ്രസന്നൻ, പി ബി വിജയകുമാർ എന്നിവർ ആണ്, മുൻകൂർജാമ്യത്തിന് ആയി ജില്ലാ സെക്ഷൻസ് കോടതിയെ സമീപിച്ചത്. ഇവരെ കൂടാതെ കണ്ടാലറിയുവുന്ന മറ്റ് മൂന്ന് പ്രതികൾ കൂടി ഉണ്ട്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക















