ഛത്തീസ്ഗഡിൽ ക്രൈസ്തവ സന്യസ്തരെ മതപരിവർത്തന ശ്രമങ്ങൾ ആരോപിച്ച് കള്ളക്കേസ് ചുമത്തി ജയിലിൽ അടച്ചത് രാജ്യത്തെ നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി യോഗം. നിസ്വാർത്ഥമതികളായ ക്രൈസ്തവ മിഷനറിമാർക്ക് ബിജെപി രാജ്യം ഭരിക്കുമ്പോൾ സഭാ വസ്ത്രം ഉപയോഗിച്ച് പുറത്തിറങ്ങാൻ പോലും സാധിക്കുന്നില്ല എന്നത് ഞെട്ടിക്കുന്ന യാഥാർത്ഥ്യമാണ്. കേരളത്തിൽ ക്രൈസ്തവ വീടുകളിൽ കയറിയിറങ്ങുന്ന ബിജെപി നേതൃത്വത്തിന്റെ യഥാർത്ഥ മനോഭാവവും നിലപാടുമാണ് ഈ അതിക്രമത്തിലൂടെ പുറത്തുവന്നിരിക്കുന്നത്.

ക്രൈസ്തവ സന്യസ്തരെ വേട്ടയാടുന്ന ബിജെപിയുടെ ഉത്തരേന്ത്യൻ മോഡൽ രാജ്യത്തെ മതേതരത്വത്തിന് ഭീഷണിയാണെന്നും യോഗം ചൂണ്ടിക്കാട്ടി. ഭരണഘടനയിൽ ഇന്ത്യൻ പൗരന് അവകാശപ്പെട്ട മൗലികാവകാശങ്ങൾ ആണ് സംഘപരിവാറിന്റെ പ്രീതിക്കായി സർക്കാർ ലംഘിക്കുന്നത്. ട്രെയിനിൽ തടഞ്ഞുവെച്ച് ആൾക്കൂട്ട വിചാരണയ്ക്കും മർദ്ദനത്തിനും ക്രൈസ്തവ സന്യസ്തരെ വിട്ടുകൊടുക്കുകയും അതിനുശേഷം കള്ളക്കേസ് ചുമത്തുകയും ചെയ്ത സംഭവത്തിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മണ്ഡലം പ്രസിഡൻറ് ശ്രീ തോമസ്കുട്ടി നെച്ചിക്കാടന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നേതാക്കളായ ആർ മനോജ്, സതീശ് ചൊള്ളാനി, ഷോജി ഗോപി, സാബു എബ്രാഹം, സന്തോഷ് മണർകാട്, ബിജോയ് എബ്രഹാം, അനിൽ കയ്യാലകകം, വി സി പ്രിൻസ്, വക്കച്ചൻ മേനാംപറമ്പിൽ, ജോർജുകുട്ടി ചെമ്പകശേരി, ടോണി തൈപറമ്പിൽ, അർജുൻ സാബു, കിരൺ അരീക്കൽ, ആനി ബിജോയി, രാഹുൽ പി എൻ ആർ, മായാ രാഹുൽ, ടെൻസൺ വലിയകാപ്പിൽ, സുനിൽ കുന്നപ്പളളിയിൽ, വിജയകുമാർ തിരുവോണം, എ എസ് തോമസ്, പൊന്നമ്മ കെ, ലീലാമ്മ ജോസഫ്, സത്യനേശൻ തോപ്പിൽ, ജോസഫ് പുളിക്കൽ, ജിജോ കിഴക്കയിൽ, അരുൺ ചെറുപുഷ്പം, ജോയി മഠത്തിൽ, മനോജ് വള്ളിച്ചിറ, മണി ചൊള്ളാനിക്കൽ, കുര്യാച്ചൻ മഞ്ഞകുന്നോൽ, സേവി വെള്ളരിങ്ങാട്ട്, ബിജു മാത്യൂസ്, തോമസ് ചെറുവള്ളിൽ എന്നിവർ പ്രസംഗിച്ചു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക