വെക്കത്ത് വള്ളം മറിഞ്ഞ് അപകടം. മുപ്പതോളം യാത്രക്കാർ വള്ളത്തില്‍ ഉണ്ടായിരുന്നു. പാണാവള്ളിയില്‍ നിന്ന് കാട്ടിക്കുന്നിലേക്ക് പോയ വള്ളമാണ് മറിഞ്ഞത്. ഒരാളെ കാണാതായി. കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു.

പരിക്കേറ്റവരെ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വേമ്ബനാട്ട് കായലിലായിരുന്നു അപകടം. മരണാന്തര ചടങ്ങില്‍ പങ്കെടുക്കാൻ പോയവർ സഞ്ചരിച്ച വള്ളമാണ് മറിഞ്ഞത്. അപകടസമയത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പലരും നീന്തിക്കയറിയാണ് രക്ഷപ്പെട്ടത്.ഉച്ചക്ക് ശേഷമാണ് അപകടം ഉണ്ടായത്. കൂടുതല്‍ പേർ വള്ളത്തില്‍ കയറിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക