നടൻ കൃഷ്ണകുമാറിൻ്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്ബത്തിക തട്ടിപ്പ് കേസില്‍ ജീവനക്കാരികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതികളായ വിനീത, രാധു എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് തള്ളിയത്. ജീവനക്കാരികള്‍ ദിയയുടെ തിരുവനന്തപുരത്തു പ്രവൃത്തിക്കുന്ന സ്ഥാപനത്തില്‍ നിന്ന് പണം തട്ടിയെടുത്തെന്നാണ് കേസ്.

69 ലക്ഷം രൂപ അപഹരിച്ചെന്ന കൃഷ്ണകുമാറിന്റെയും കുടുംബത്തിന്റെയും പരാതിയിലായിരുന്നു ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തത്. ദിയ കൃഷ്ണയുടെ കവടിയാറിലെ സ്ഥാപനത്തില്‍ ക്യൂ ആർ കോഡ് മാറ്റി 2024 ജൂലൈ മുതല്‍ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. ഇതില്‍ മൂന്നുപേരെ പ്രതികളാക്കിയാണ് പൊലീസ് കേസെടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പണം തട്ടിയതിനു തെളിവുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. അതേസമയം, ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച പൊലീസ് തുക അക്കൗണ്ടിലെത്തിയതായും ഇത് പിന്‍വലിച്ചതായും കണ്ടെത്തിയിരുന്നു. 2024 ജനുവരി മുതല്‍ 2025 മെയ് മാസം വരെയുള്ള സാമ്ബത്തിക ഇടപാടുകള്‍ പരിശോധിച്ചപ്പോഴാണ് ലക്ഷങ്ങളുടെ കൈമാറ്റം കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക