ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവെച്ചതിന് പിന്നാലെ പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നൊരുക്കം ആരംഭിച്ചു. ഉപരാഷ്ട്രപതി സ്ഥാനാർഥിക്കായി എൻഡിഎയിൽ ചർച്ച ആരംഭിച്ചതായാണ് വിവരം. വർഷകാല സമ്മേളനത്തില്‍ തന്നെ പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാനാണ് നീക്കം.

ശശി തരൂർ എംപി, മുൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുൻ ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള തുടങ്ങിയവരെയും പരിഗണിക്കുന്നുണ്ട്. നിലവില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന തരൂരിന് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ മുൻതൂക്കമുണ്ടെന്നാണ് സൂചന. തരൂരിന്റെ പേര് ബിജെപി നിർദേശിച്ചാൽ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാടും ഏറെ നിർണ്ണായകമാകും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആരോഗ്യപ്രശ്‌നങ്ങളെ തുടർന്നാണ് ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചത്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ തുടർന്ന് അദ്ദേഹം ഡല്‍ഹി എയിംസില്‍ ചികിത്സ തേടിയിരുന്നു. അതിന് ശേഷം ഇന്ന് രാജ്യസഭയിലെത്തിയ ധൻകർ സഭാ നടപടികള്‍ നിയന്ത്രിച്ചിരുന്നു. അതിനാൽ തന്നെ ഇന്നത്തെ രാജി അപ്രതീക്ഷിതമായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക