തെറ്റായ കാരണങ്ങൾക്ക് തലക്കെട്ടുകളിൽ ഇടംപിടിക്കുന്ന രാഷ്ട്രീയ നേതാവാണ് ശശി തരൂർ. തരൂരിന്റെ പ്രസ്താവനകൾ പലപ്പോഴും കോൺഗ്രസിനെതിരാണ് എന്നും, മോദി സ്തുതികൾ ആണ് എന്നും വ്യാഖ്യാനിക്കപ്പെടാറുണ്ട്. കോൺഗ്രസ് പാളയത്തിൽ നിന്ന് ഏറെ വൈകാതെ ശശി തരൂർ പുറത്തെത്തുമെന്നും രാഷ്ട്രീയ നിരൂപകർ വിലയിരുത്തുന്നുണ്ട്.
തരൂരിന്റെ സ്ത്രീ സൗഹൃദങ്ങളും പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഒന്നിലധികം തവണ വിവാഹിതനായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കർ ജീവനൊടുക്കിയപ്പോഴും അദ്ദേഹം വിവാദത്തിന്റെ കേന്ദ്രബിന്ദുവായി നിലകൊണ്ടു. പാക്കിസ്ഥാനി മാധ്യമപ്രവർത്തക മെഹർ തരാറുമായി തരൂരിന് ബന്ധമുണ്ട് എന്ന അപവാദങ്ങളും ഇടക്കാലത്ത് ഉയർന്നുവന്നിരുന്നു.
ഇപ്പോൾ മറ്റൊരു മാധ്യമപ്രവർത്തകക്കൊപ്പം ഉള്ള ശശി തരൂരിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചൂടൻ ചർച്ചയ്ക്ക് വഴിയൊരുക്കുന്നത്. മാധ്യമപ്രവർത്തകയായ രുഞ്ചുൻ ശർമ പങ്കുവെച്ച ട്വിറ്റർ ചിത്രങ്ങളാണ് ചർച്ചകൾ ചൂടുപിടിപ്പിക്കുന്നത്. വിദേശ സന്ദർശന വേളയിൽ ശശി തരൂരിനൊപ്പം ലക്ഷ്വറി ബോട്ടിൽ വച്ചും, അദ്ദേഹത്തോടൊപ്പം കസേരയിൽ ചേർന്നിരുന്നും എടുത്തിട്ടുള്ള ചിത്രങ്ങളാണ് ഇവ. ചിത്രങ്ങൾ ചുവടെ കാണാം.

















