ലോകത്തിലെ തന്നെ ഏറ്റവും പൊക്കം കുറഞ്ഞ പശുക്കളെ കാണണമെങ്കില്‍ ആന്ധ്രാപ്രദേശിലെ യെലേശ്വരത്തുള്ള നാഡിപതി ഗോശാലയിൽ എത്തിയാല്‍ മതി. കുള്ളന്‍ പശുക്കളില്‍ നിന്ന് 2.5 അടി വരെയുള്ള മിനിയേച്ചര്‍ ഇനം പശുക്കളേയും രണ്ടടി വരെ പൊക്കമുള്ള മൈക്രോ മിനിയേച്ചര്‍ പശുക്കളെയും നിങ്ങള്‍ക്കിവിടെ കാണാം. കുള്ളന്‍ കാളകളുമുണ്ട്.

പാരമ്ബര്യ നാഡിപതി ചികിത്സകനായ ഡോ. പി. കൃഷ്ണംരാജുവാണ് ലോകത്തിലെതന്നെ കുള്ളന്‍ ഇനങ്ങളെ കണ്ടെത്തിയത്. നാഡിപതി മെഡിക്കല്‍ തെറാപ്പിയിലൂടെ, ഒരു വ്യക്തിയുടെ അടിസ്ഥാന സ്വഭാവ ഗുണങ്ങള്‍ മാറ്റാതെ തന്നെ ഉയരം കൂട്ടാനും കുറയ്ക്കാനും കഴിയും എന്നും അതേരീതിയിലാണ് പശുക്കളെ താന്‍ കുള്ളന്‍മാരാക്കിയതെന്നുമാണ് ഇദ്ദേഹത്തിന്റെ അവകാശ വാദം. ആന്ധ്രയിലെ നാടന്‍ കുള്ളന്‍ ഇനങ്ങളായ മന്യം, ഓംഗോള്‍, പുങ്കനൂര്‍, ബംഗാളിന്റെ ഭോണി, കര്‍ണാടകയുടെ മലനാട് ഗിഡ, കേരളത്തിന്റെ വെച്ചൂര്‍ പശു, നേപ്പാളിന്റെ മിനി മൗസ് തുടങ്ങിയ കുറിയ ഇനങ്ങളെയെല്ലാം ഉപയോഗിച്ചുള്ള ഗവേഷണത്തിനൊടുവിലാണ് ചെടികളിലെ ബോണ്‍സായി പോലെ കുള്ളന്‍പശുക്കള്‍ പിറന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗവേഷണ ഘട്ടത്തില്‍ തെരഞ്ഞെടുത്ത കന്നുകാലികളെല്ലാം നാലോ അഞ്ചോ അടി ഉയരമുള്ളവയായിരുന്നു. നാഡിപതി മെഡിക്കല്‍ തെറാപ്പി, പാരമ്ബര്യ ഗുണം, വളരുന്ന സ്ഥലവും കാലാവസ്ഥയും എന്നിവയൊക്കെ സംയോജിപ്പിച്ചാണ് പശുക്കളെ കുള്ളന്‍മാരാക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചതെന്ന് ഡോ. കൃഷ്ണ രാജു അവകാശപ്പെടുന്നു. നാഡിപതി മെഡിക്കല്‍ തെറാപ്പി, പാരമ്ബര്യ ഗുണം, വളരുന്ന സ്ഥലവും കാലാവസ്ഥയും എന്നിവയൊക്കെ സംയോജിപ്പിച്ചാണ് പശുക്കളെ കുള്ളന്‍മാരാക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചതെന്ന് ഡോ. കൃഷ്ണംരാജു അവകാശപ്പെടുന്നു. നൂറുകണക്കിന് പശുക്കളില്‍ ഈ ചികിത്സാരീതി അവലംബിച്ചു. അഞ്ചടി ഉയരമുള്ള പശുക്കളെ ക്രമേണ മൂന്നടി ഉയരത്തിലേക്ക് കൊണ്ടുവന്നു.

മിനിയേച്ചര്‍ ഇനം: മിനിയേച്ചര്‍ ഇനത്തിന്റെ ഉയരം സാധാരണ 2.5 അടിയില്‍ താഴെയാണ്. മിനിയേച്ചര്‍ പശുക്കള്‍ സൗമ്യരും മനുഷ്യനുമായി സൗഹാര്‍ദ്ദം സൂക്ഷിക്കുന്നവരുമാണ്. അവയെ വീടിനകത്തും പുറത്തും വളര്‍ത്താം. പ്രതിദിനം ഏകദേശം ഒന്നു മുതല്‍ മൂന്നു വരെ ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കുന്നവയാണിവ. പാലില്‍ ആറു മുതല്‍ 10 ശതമാനം വരെ കൊഴുപ്പുണ്ട്. കറുപ്പ്, വെളുപ്പ്, തവിട്ട്, മള്‍ട്ടി കളര്‍ കുട്ടികളുണ്ട്. ഏകദേശം 20 വര്‍ഷമാണ് കണക്കാക്കുന്ന ആയുസ്.

മൈക്രോ മിനിയേച്ചര്‍ ബ്രീഡ്: ഉയരം സാധാരണയായി രണ്ടടി വരെയാണ്. സൗഹൃദ സ്വഭാവം. ഓരോ പശുവിനും പ്രതിദിനം ഒന്നു മുതല്‍ രണ്ടു വരെ ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കാന്‍ കഴിയും. പാലില്‍10 ശതമാനത്തിലധികം കൊഴുപ്പുമുണ്ട്. കറുപ്പ്, വെള്ള, തവിട്ട്, മള്‍ട്ടി കളര്‍ നിറങ്ങളില്‍ ലഭ്യമാണ്. ഏകദേശം 20 വര്‍ഷത്തോളം ആയുസുമുണ്ട്.ഫോണ്‍: ഡോ. കൃഷ്ണംരാജു- 8885011320.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക