അമ്മയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ചില നടിമാരുടെ നേതൃത്വത്തില്‍ പുതിയ വാട്സ് ആപ്പ് ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ടെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്. ‘പെണ്‍പട’ എന്ന പേരില്‍ ആരംഭിച്ച ഗ്രൂപ്പില്‍ അമ്മയുടെ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ ഗ്രൂപ്പ് അംഗങ്ങളെ വിജയിപ്പിക്കാനുള്ള ചർച്ചകളാണ് നടക്കുന്നതെന്ന് ശാന്തിവിള പറയുന്നു. ചില ഗ്രൂപ്പ് ചാറ്റുകളും ശാന്തിവിള പുറത്തുവിട്ടു. ലൈറ്റ് ക്യാമറ ആക്ഷൻ എന്ന യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം.

‘വീട് കത്തുമ്ബോള്‍ കഴുക്കോല് വെട്ടുന്നുവെന്ന് പറയാറുണ്ട്. അതുപോലെ അമ്മയെ രക്ഷിക്കാൻ അമ്മയിലൊരു പെണ്‍പട ഇറങ്ങിയിട്ടുണ്ട്. അമ്മയുടെ പ്രസിഡന്റ് ആയേ അടങ്ങൂ എന്ന് പറയുന്ന ഒരു കില്ലാടിയുടെ പിന്തുണയോടെയാണ് ഈ ഗ്രൂപ്പ് പ്രവർത്തിക്കുന്നത്. ഇതിന്റെ ഗ്രൂപ്പ് ലീഡറായി നടക്കുന്ന പെണ്ണുങ്ങളെയെല്ലാം എനിക്ക് അറിയാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആഗ്രൂപ്പില്‍ വന്ന ഒരു മെസേജ് ഇങ്ങനെയാണ്- ‘ നമ്മുക്ക് പലരോടും അഭിപ്രായ വ്യത്യാസം ഉണ്ടാകും എന്നാല്‍ ഇതില്‍ പറയരുത്. നമ്മുടെ ഗ്രൂപ്പില്‍ നിന്നുള്ള വോയിസ് ടെക്സ്റ്റ് മെസേജുകള്‍ ആർക്കെങ്കിലും അയച്ചാല്‍ അവരെ ഗ്രൂപ്പില്‍ നിന്നും പുറത്താക്കും എന്നാണ് പറയുന്നത്. അമ്മ നടപടിയെടുക്കുമെന്നാണ് പറയുന്നത്. സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ല ഇവരുമായിട്ട്. എന്നിട്ടും ഭീഷണിയാണ്.

ഈ ഗ്രൂപ്പില്‍ നിന്നും മൂന്ന് പേരെ ജയിപ്പിക്കണമെന്നാണ് അവരുടെ അന്ത്യാഭിലാഷം. നമ്മള്‍ പെണ്ണുങ്ങള്‍ക്ക് ഒന്നും പറയാൻ പറ്റാത്ത അവസ്ഥയാണെന്നും നമ്മുക്ക് അധികാരം വേണമെന്നും കൈനീട്ടം വാങ്ങുന്നവർക്ക് മത്സരിക്കാൻ പാടില്ലെന്ന കാര്യം ബൈലോയില്‍ അമന്റ്മെന്റ് ചെയ്ത് മാറ്റണമെന്നും ഞാൻ വക്കീലിനോട് സംസാരിച്ചിട്ടുണ്ടെന്നുമാണ് ഒരു നടി പറയുന്നത്. ഇതിന്റെ വോയിസ് ഞാൻ കേട്ടു. അവിടെ നിന്ന് പെൻഷൻ പറ്റിയവർക്ക് എങ്ങനെയാണ് മത്സരിക്കുക?

സംഘടനയില്‍ നിന്നും നേരിട്ട പുഴുക്കുത്തുകളാണ് ഗ്രൂപ്പില്‍ പറയുന്നത്. ഇത് സംബന്ധിച്ചുള്ള വോയിസ് സംഭാഷണങ്ങള്‍ പുറത്ത് പോയി എന്നാണ് അറിയാൻ സാധിച്ചത് , അവരെ തങ്ങള്‍ക്ക് അറിയാമെന്നാണ് തലപ്പത്തുള്ളവർ പറഞ്ഞത്. ഇത് ശരിക്കും നെറികേടും വൃത്തികേടുമാണെന്നും ഇനി അങ്ങനെ ചെയ്താല്‍ അവരെ ഗ്രൂപ്പില്‍ നിന്ന് പരസ്യമായി റിമൂവ് ചെയ്യും എന്നാണ് പറഞ്ഞത്.സരയൂ എന്ന നടി ഇനി ജയിച്ച്‌ വരാതിരിക്കാൻ വേണ്ടി, ഉള്ളതും ഇല്ലാത്തതുമായ ഒരുപാട് നുണകള്‍ പറഞ്ഞ് ഒരു സംഘം നടിമാർ ഇറങ്ങിയിരിക്കുകയാണ്. ഇപ്പോള്‍ ഞാൻ അറിയുന്നത് അമ്മയുടെ പെണ്‍മക്കള്‍ ഗ്രൂപ്പ് പൂട്ടിയെന്നാണ്. സരയുവും ജോമോളും ഭയങ്കര ജാഡയാണ് എന്നാണ് ഇവർ പറയുന്നത്. ഇവർ തലമൂത്ത ആളുകളാണല്ലോ, എന്തായാലും ആരോപണത്തിന് സരയു മറുപടി നല്‍കിയിട്ടുണ്ടെന്നും ജോമോള്‍ മിണ്ടിയിട്ടില്ലെന്നുമാണ് അറിയാൻ കഴിഞ്ഞത്.

സീമ ജി നായരുടെ ഒരു ഫോട്ടോ പോസ്റ്റ് ഗ്രൂപ്പില്‍ വന്നത് ഡിലീറ്റാക്കി, ഊർമിള ഉണ്ണിയുടെ ഒരു തൈല പോസ്റ്റ് ഡിലീറ്റാക്കി. ഇങ്ങനെ പലതുമാണ് നടക്കുന്നത്. ശ്രീലത നമ്ബ്യാർ, മാലാ പാർവതി, മായാ വിശ്വനാഥ് എല്ലാവരും രാജിവെച്ച്‌ പോവുകയാണ്. സരയുവിനെതിരേയും എന്തൊക്കെയോ ഇഷ്യൂസ് ഉണ്ടെന്നൊക്കെയാണ് ഇവർ പറയുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ കൈയ്യൂക്കുള്ളവർ കാര്യക്കാരാകും എന്നാണ് അറിയാൻ കഴിഞ്ഞത്. ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത് ഇടവേള ബാബുവിനെ അമ്മയുടെ ജനറല്‍ സെക്രട്ടറിയായി നിയമിക്കണമെന്നാണ്.അമ്മയുടെ ജനറല്‍ സെക്രട്ടറിയാകാൻ ഇടവേള ബാബു കഴിഞ്ഞേ ഒരാള്‍ ഉള്ളൂ. അത് അനുഭവിച്ചവർക്ക് മനസിലാകും. എന്ത് കൊച്ച്‌ കാര്യത്തിന് വിളിച്ചാലും ബാബു ഇടപെടും.

ചോർ ഇങ്ങും കൂർ അങ്ങും എന്ന് ചിന്തിക്കുന്നവരെ കൂടെ കൂട്ടാതെ കുരിശില്‍ കയറ്റിയ കുഞ്ഞാടുകളെ തിരുത്തി കൂടെ നിർത്തുന്നതാണ്. മത്സരിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ട്. എന്നാല്‍ മത്സരങ്ങള്‍ മനസില്‍ വിള്ളല്‍ വീഴ്ത്തും. അമ്മ സംഘടന നിലനില്‍ക്കേണ്ടതുണ്ട്. വർഷത്തില്‍ മൂന്ന് കോടിയിലധികം ചെലവുള്ള സംഘടനാണ്. അത് നിലനില്‍ക്കണം. മോഹൻലാല്‍ പക്വമായ തീരുമാനം എടുക്കണം, പൊളിച്ചടുക്കാൻ എളുപ്പമാണ്, നിലനിർത്താനാണ് പ്രയാസം ‘, ശാന്തിവിള ദിനേശ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക