പാലാ രാമപുരം റോഡിൽ ബൈപ്പാസ് ജംഗ്ഷന് സമീപമായി മദ്യലഹരിയിൽ ആംബുലൻസ് ഡ്രൈവറുടെ അഭ്യാസപ്രകടനങ്ങൾ. ഡ്യൂട്ടി ടൈമിൽ ആണ് ഇയാൾ കുടിച്ചു കൂത്താടി അപകടകരമായ രീതിയിൽ ആംബുലൻസ് ഓടിച്ചതും ചോദ്യം ചെയ്തവർക്ക് നേരെ അസഭ്യവർഷം നടത്തിയതും. ഒടുവിൽ നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്ന് ട്രാഫിക്ക് പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

KL 27B 1968 എന്ന നമ്പറിലുള്ള മിനി ആംബുലൻസ് ആണ് ഇയാൾ ഓടിച്ചിരുന്നത്. എന്നാൽ സ്റ്റേഷനിൽ എത്തിച്ച ഇയാളെ മദ്യലഹരിയിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചു എന്ന നിസ്സാര കുറ്റം ചുമത്തി സ്റ്റേഷൻ ജാമ്യം അനുവദിച്ച് വിട്ടയച്ചു. കല്ലടിയിൽ വീട്ടിൽ സുബിൻ കെ എസ് എന്ന വ്യക്തിയാണ് സംഭവത്തിലെ കുറ്റക്കാരൻ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വാഹനം ഓടിച്ച് പെരുവഴിയിൽ അസഭ്യവർഷവും ഗുണ്ടായിസവും കാണിച്ച വ്യക്തിയെ വാഹന പരിശോധനയ്ക്കിടയിൽ മദ്യപിച്ചു എന്ന് കണ്ടെത്തി കേസെടുക്കുകയായിരുന്നു എന്നാണ് പോലീസ് ഭാഷ്യം. സംഭവത്തിന്റെ വിശദാംശങ്ങൾ അറിയുവാൻ സ്റ്റേഷനിൽ വിളിച്ച ഞങ്ങളുടെ റിപ്പോർട്ടറോഡ് റോഡ് ഇയാളുടെ പേര് വിവരങ്ങളും കാര്യങ്ങളും ശേഖരിക്കുന്നതേയുള്ളൂ എന്നാണ് പോലീസ് വ്യക്തമാക്കിയത്. എന്നാൽ യഥാർത്ഥത്തിൽ ഞങ്ങൾ വിവരങ്ങൾ തിരക്കുമ്പോഴേക്കും ഇയാൾ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു.

ലഹരി വിതരണക്കാരായ ആംബുലൻസ് ഡ്രൈവർമാർ

പാലാ കേന്ദ്രീകരിച്ച് ലഹരി വിതരണം നടത്തുന്നതിൽ ചില ആംബുലൻസ് ഡ്രൈവർമാർക്ക് പങ്കുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. ആംബുലൻസിൽ ആയതുകൊണ്ട് തന്നെ പോലീസ് എക്സൈസ് വകുപ്പുകളുടെ പരിശോധനയെ ഭയക്കാതെ ലഹരി കടത്താനും സുരക്ഷിതമായി വിതരണം ചെയ്യുവാനും ഇവർക്ക് സാധിക്കും. പാലായുടെ പല പ്രദേശങ്ങളിലും ഇത്തരത്തിൽ ചില ആംബുലൻസ് ഡ്രൈവർമാർ ആംബുലൻസിലെത്തി ലഹരി വിതരണം ചെയ്യുന്നുണ്ട് എന്ന് വിശ്വസനീയമായ റിപ്പോർട്ടുകളും ലഭിക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക