പാറശ്ശാല ബ്ലോക്ക് ഓഫീസില്‍ പതിപ്പിച്ചിരുന്ന വിഎസ് അച്യുതാനന്ദന്റെ ചിത്രം എടുത്തു മാറ്റിയതായി ആരോപണം.എല്‍ഡിഎഫ് ഭരിച്ചിരുന്ന ബ്ലോക്ക് പഞ്ചായത്തില്‍ പുതുതായി നിർമ്മിച്ചിരുന്ന ഹാളിന് വിഎസ് മെമ്മോറിയല്‍ ഹാള്‍ എന്നാണ് പേര് നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ യുഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ ഹാളില്‍ പതിപ്പിച്ചിരുന്ന വിഎസിന്റെ ചിത്രം എടുത്തുമാറ്റിയെന്നാണ് ആരോപണം.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി ഉഷ കുമാരിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ എടുത്ത ഫോട്ടോയില്‍ ഉള്‍പ്പെടെ പുറകുവശത്ത് വിഎസിന്റെ ചിത്രം കാണാൻ കഴിയും. എന്നാല്‍ ബാക്കി അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത ശേഷം എടുത്ത ഫോട്ടോയില്‍ വിഎസിന്റെ ചിത്രം അവിടെയില്ല. ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു കൊണ്ടാണ് പ്രതിഷേധം നടക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ചിത്രമെടുത്തു മാറ്റിയെന്നാണ് ഉയരുന്ന ആരോപണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ താൻ സത്യപ്രതിജ്ഞ ചെയ്ത സമയത്ത് ഉള്‍പ്പെടെ അവിടെ വിഎസിന്റെ ചിത്രം ഉണ്ടായിരുന്നുവെന്നും എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും പുതുതായി ചുമതലേറ്റ ബ്ലോക്ക് പ്രസിഡന്റ് ഉഷ കുമാരി പറഞ്ഞു. ബ്ലോക്കില്‍ 12 സീറ്റുകള്‍ നേടിയാണ് യുഡിഎഫ് അധികാരത്തില്‍ എത്തിയത്. എല്‍ഡിഎഫിന് 3 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക