കരമന സ്വദേശികളായ ദമ്ബതികള്‍ ജപ്തി ഭീഷണിയെ തുടർന്ന് ജീവനൊടുക്കിയ സംഭവത്തില്‍ സമരം വിജയിച്ചു. മരിച്ച ദമ്ബതികളുടെ വായ്പ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് വിഎസ്‌ഡിപി പ്രവർത്തകർ ബാങ്കിന് മുന്നില്‍ നടത്തിയ സമരമാണ് വിജയിച്ചത്. ദമ്ബതികളുടെ വായ്പ എഴുതിത്തള്ളാമെന്ന് എസ്ബിഐ ഉറപ്പ് നല്‍കി. ഇക്കാര്യം ഇവർ രേഖാമൂലം എഴുതി നല്‍കി.

കോടികളുടെ കടബാധ്യതയെ തുടർന്ന് കരമന കാട്ടാൻവിള സ്വദേശികളായ സതീശനും ബിന്ദുവും ഇന്നലെയാണ് ജീവനൊടുക്കിയത്. ബിന്ദുവിനെ കഴുത്തറുത്ത നിലയിലും സതീശനെ തൂങ്ങിമരിച്ച നിലയിലുമാണ് ഇന്നലെ കണ്ടെത്തിയത്. കരാറുകാരനായിരുന്നു സതീശൻ. ഇദ്ദേഹത്തിന് കോടികളുടെ കടബാധ്യതയുണ്ടായിരുന്നു. എസ്ബിഐയില്‍ നിന്ന് വീടും സ്ഥലവും ജപ്തി ചെയ്യാൻ മൂന്ന് തവണ ഉദ്യോഗസ്ഥർ എത്തിയിരുന്നു. കടബാധ്യതയെ തുടർന്ന് ഓട്ടോറിക്ഷ ഓടിച്ചാണ് സതീശൻ ജീവിച്ചിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദമ്ബതികളുടെ മരണ വിവരമറിഞ്ഞ് സംഘടിച്ചെത്തിയ ബന്ധുക്കളും നാട്ടുകാരും സമുദായംഗങ്ങളും ഇന്ന് രാവിലെ മുതല്‍ ബാങ്കിന് മുന്നില്‍ സമരം ചെയ്യുകയായിരുന്നു. ആശുപത്രിയില്‍ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങള്‍ ബാങ്കിന് മുന്നിലെത്തിച്ച്‌ സമരം തുടർന്നു. കനത്ത മഴയില്‍ ടാർപ്പോളിൻ ഷീറ്റ് വലിച്ചുകെട്ടിയാണ് മൃതദേഹവുമായി പ്രതിഷേധം തുടർന്നത്.

ഇതിന് പിന്നാലെയാണ് ബാങ്ക് ഉദ്യോഗസ്ഥരും സമുദായ നേതാക്കളും തമ്മില്‍ ചർച്ച നടന്നത്. 20 ദിവസത്തിനുള്ളില്‍ മരണപ്പെട്ടവരുടെ വായ്പാ ബാധ്യത എഴുതിത്തള്ളാമെന്ന് എസ്ബിഐ രേഖാമൂലം എഴുതി നല്‍കി. ഇതോടെ സമരം അവസാനിപ്പിച്ച്‌ മൃതദേഹങ്ങള്‍ സംസ്കാര ചടങ്ങുകള്‍ക്കായി കൊണ്ടുപോയി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക