യുവതിയും യുവാവും ട്രെയിനിലെ ശുചിമുറിയില്‍ കയറി രണ്ട് മണിക്കൂറോളം വാതിലടച്ചിരുന്നതോടെ ശുചിമുറി ഉപയോഗിക്കേണ്ടിയിരുന്ന മറ്റ് യാത്രക്കാർ ബുദ്ധിമുട്ടിലായി. ഏകദേശം രണ്ട് മണിക്കൂറോളം യുവതിയും യുവാവും ട്രെയിനിലെ ശുചിമുറിയില്‍ കഴിഞ്ഞതോടെ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടി വന്നത്. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ റെയില്‍വേ സംവിധാനത്തെയും യാത്രക്കാരുടെ സുരക്ഷയെയും സംബന്ധിച്ചുള്ള പുതിയ ചോദ്യങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.

യുവതിയും യുവാവും ട്രെയിനിലെ ശുചിമുറി ഒരു സ്വകാര്യ മുറി പോലെ ഉപയോഗിക്കുകയായിരുന്നു. ഇതോടെ മറ്റ് യാത്രക്കാർക്ക് ഏറെ നേരം കാത്തുനില്‍ക്കേണ്ടി വന്നു. ഇത് ചോദ്യം ചെയ്തപ്പോള്‍ യുവതിയുടെ പെരുമാറ്റവും പ്രസ്താവനയും ഞെട്ടിക്കുന്നതായിരുന്നു. യുവതീ യുവാക്കള്‍ ട്രെയിനിലെ ശുചിമുറിയില്‍ കയറി ഏകദേശം രണ്ട് മണിക്കൂറോളം വാതിലടച്ചിരുന്നതോടെ മറ്റ് യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടായി. വാതില്‍ തുറക്കാൻ വൈകിയപ്പോള്‍ യാത്രക്കാർ ബഹളം വെച്ചു. ഇതോടെയാണ് സംഭവം റെയില്‍വേ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഒടുവില്‍ വാതില്‍ തുറന്നപ്പോള്‍ യാതൊരു കൂസലുമില്ലാതെയായിരുന്നു യുവതിയുടെ പെരുമാറ്റം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തിന്റെ വീഡിയോ അതിവേഗം വൈറലായി മാറി. “എനിക്ക് ഇഷ്ടമുള്ളത് ഞാൻ ചെയ്യും, അത് എൻ്റെ ആഗ്രഹമാണ്” എന്ന് വീഡിയോയില്‍ പെണ്‍കുട്ടി പറയുന്നത് കേള്‍ക്കാം. വീഡിയോ വൈറലായെന്ന് ആളുകള്‍ പറഞ്ഞപ്പോള്‍ “ഇത് വൈറലായാല്‍ എനിക്കെന്താ?” എന്നും പെണ്‍കുട്ടി ചോദിക്കുന്നുണ്ട്. സംഭവത്തിൻ്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്ന് രൂക്ഷമായ പ്രതികരണങ്ങളാണ് ഉയരുന്നത്. ഇത് പൊതു മര്യാദയുടെയും യാത്രക്കാരുടെ അവകാശങ്ങളുടെയും ലംഘനമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും ഉപയോക്താക്കള്‍ ആവശ്യപ്പെടുന്നു. “അവർ ട്രെയിനില്‍ ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. ഇത് തികച്ചും തെറ്റാണ്”, “അന്തരീക്ഷം നശിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി വേണം”, “ഇതൊരു ട്രെയിൻ ശുചിമുറിയാണ്, ഹോട്ടല്‍ മുറിയല്ല. മറ്റുള്ളവരുടെ പ്രശ്നങ്ങളെങ്കിലും നമ്മള്‍ പരിഗണിക്കണം” എന്നിങ്ങനെയാണ് ഉപയോക്താക്കളുടെ കമൻ്റുകള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക