നെറ്റിസണ്‍സിനെ ഏറെ ഞെട്ടിച്ച ഒരു സി.സി.ടി.വി ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെട്ടു(Daughter). ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട ഈ ദൃശ്യത്തില്‍, തന്റെ പിതാവിനോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച്‌ ഒരു സ്ത്രീ പെട്രോള്‍ പമ്ബ് ജീവനക്കാരന് നേരെ റിവോള്‍വർ ചൂണ്ടുന്നത് കാണാം. ബില്‍ഗ്രാം പട്ടണത്തില്‍ നിന്ന് രണ്ട് കിലോമീറ്റർ അകലെ ഹർദോയിയിലെ സാൻഡി റോഡിലുള്ള ഒരു എച്ച്‌പി സിഎൻജി പെട്രോള്‍ പമ്ബിലാണ് സംഭവം നടന്നത്.

ഷഹാബാദില്‍ താമസിക്കുന്ന എഹ്സാൻ ഖാനും ഭാര്യയും മകള്‍ അരിബ ഖാനുമാണ് ദൃശ്യങ്ങളില്‍ ഉള്ളതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ ഇന്ധനം നിറയ്ക്കാൻ എത്തിയപ്പോള്‍ എഹ്സാൻ ഖാനും പമ്ബ് ജീവനക്കാരനായ രജനീഷ് കുമാറും തമ്മില്‍ എന്തോ ഒരു വാക്ക് തർക്കത്തെ തുടർന്ന് സംഘർഷമുണ്ടായി. തുടർന്ന് ജീവനക്കാരൻ എഹ്സന്റെ നെഞ്ചില്‍ തള്ളി.അച്ഛനെ തള്ളിയിടുന്നത് കണ്ട് പ്രകോപിതയായ മകള്‍ ഓടി വന്ന് റിവോള്‍വർ എടുത്ത് ജീവനക്കാരന്റെ നെഞ്ചിലേക്ക് ചൂണ്ടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ സംഭവസ്ഥലത്തുണ്ടായിരുന്നവർ ഉടനടി ഇടപെട്ട്, വെടിയുതിർക്കുന്നതിനുമുമ്ബ് സ്ഥിതിഗതികള്‍ ശാന്തമാക്കി. സംഭവത്തില്‍, പെട്രോള്‍ പമ്ബ് ജീവനക്കാരൻ രജനീഷ് കുമാർ കോട്‌വാലി പോലീസ് സ്റ്റേഷനില്‍ ഔദ്യോഗിക പരാതി നല്‍കിയതായാണ് വിവരം. സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ നെറ്റിസണ്‍സ് ശക്തമായി പ്രതിഷേധിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക