പാലക്കാട് കോട്ടായിയില്‍ വൻ സംഘർഷാവസ്ഥ. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ചുവപ്പ് പെയിൻ്റ് അടിക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു. സിപിഎമ്മിലേക്ക് ചേർന്ന കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻ്റായിരുന്ന കെ മോഹൻ കുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് കമ്മിറ്റി ഓഫീസിലെത്തി നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്.

പൊലീസ് ഓഫീസ് താഴിട്ടുപൂട്ടിയതിന് മുന്നപൊലീസ് താഴിട്ടുപൂട്ടിയ ഓഫീസിന്‍റെ പൂട്ടുപൊളിക്കാൻ ഇവര്‍ ശ്രമിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് പ്രവർത്തകരും സ്ഥലത്തേക്കെത്തി. മോഹൻ കുമാറിനെയും സിപിഎം പ്രവർത്തകരെയും കോണ്‍ഗ്രസ് പ്രവർത്തകർ തടഞ്ഞതോടെ സ്ഥലത്ത് ഉന്തും തള്ളുമുണ്ടായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വൻ പൊലീസ് സന്നാഹമാണ് സ്ഥലത്തുള്ളത്. സിപിഎം പ്രവർത്തകരും കോണ്‍ഗ്രസ് പ്രവർത്തകരും തമ്മിലുള്ള വാക്കുതര്‍ക്കം കയ്യാങ്കളിയിലേക്കും സംഘര്‍ഷത്തിലേക്കും നീങ്ങിയതോടെ പൊലീസ് ലാത്തിവീശി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക