ഒരു സ്ത്രീ തന്നെ ഒരുപാട് കാലം ലൈംഗികമായി ഉപയോഗിച്ചു എന്ന വെളിപ്പെടുത്തലിന് പിന്നാലെ താൻ വലിയതോതില്‍ വിമർശനത്തിന് വിധേയനായെന്ന് വെളിപ്പെടുത്തി നടൻ സുധീർ സുകുമാരൻ. മാനസികമായും സെക്ഷ്വലിയും ഒരു സ്ത്രീ ഉപയോഗിച്ചു എന്നാണ് താൻ പറഞ്ഞതെന്നും എന്നാല്‍, പിന്നീട് ചിലർ അതിനെ നടിയെന്ന് വ്യാഖ്യാനിച്ചെന്നും താരം പറയുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തില്‍ ഒരു ചോദ്യത്തോട് പ്രതകരിക്കവെയാണ് താൻ ഇക്കാര്യം പറഞ്ഞതെന്നും താരം വ്യക്തമാക്കുന്നു.
ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുധീർ സുകുമാരൻ ഇക്കാര്യം തുറന്നു പറയുന്നത്.ഹേമ കമ്മിറ്റി വന്നപ്പോള്‍ നല്‍കിയ ഒരു അഭിമുഖത്തിലാണ് താൻ ഏറെ വിമർശിക്കപ്പെട്ട വെളിപ്പെടുത്തല്‍ താൻ നടത്തിയതെന്നാണ് താരം പറയുന്നത്. സിനിമ ഉള്ള കാലം തൊട്ടേ ഇതൊക്കെ ഉള്ളതാണ് എന്നാണ് ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് താൻ മറുപടി പറഞ്ഞതെന്നും സുധീർ പറയുന്നു. അതില്‍ എന്നെ ഒരുപാട് കാലം ഒരു സ്ത്രീ ഉപയോഗിച്ചു, മാനസികമായും സെക്ഷ്വലിയും എന്ന് ഞാൻ പറഞ്ഞിരുന്നു. അതില്‍ കീപ്പ് എന്ന ഒരു വാക്ക് കൂടി ഞാൻ പറഞ്ഞിരുന്നു, അത് പക്ഷേ വേറൊരു അർത്ഥത്തിലാണ് ഞാൻ പറഞ്ഞത്. ഒരു സ്ത്രീയെന്നാണ് ഞാൻ പറഞ്ഞത് അവർ നടിയെന്നാക്കി. പക്ഷേ വൈഫിനെ ഇരുത്തികൊണ്ട് അത് പറഞ്ഞെന്ന് പറഞ്ഞുകൊണ്ട് ചാനലായ ചാനലുകള്‍ എല്ലാം എടുത്തിട്ട് ഇവനൊരു ഊളയാണ് എന്നൊക്കെയാണ് പറഞ്ഞത്. അത് ശരിക്കും വളരെ പൊസസീവ്‌നെസ് എന്ന കാര്യത്തെ കുറിച്ചായിരുന്നു താൻ പറഞ്ഞതെന്നും സുധീർ വ്യക്തമാക്കി.
പറഞ്ഞ കാര്യങ്ങളുടെ പേരില്‍ പരിഹാസത്തിന് വിധേയനാകേണ്ടി വരുമ്ബോള്‍ അവയെ അതിജീവിച്ചതിനെ കുറിച്ചും താരം മനസ് തുറന്നു. ഇതേതാ ഊള എന്ന് ചോദിക്കുമ്ബോള്‍ ഞാൻ മോനേ സുധീർ എന്ന് ഞാൻ മറുപടി കൊടുക്കും. തെറി പറയുന്നവനും ഞാൻ നല്ല കമന്റ് മാത്രമേ കൊടുക്കാറുള്ളൂ. അത് അവന്റെ സംസ്‌കാരം, ഇത് എന്റെ സംസ്‌കാരം. മെസേജുകളും ഒരുപാട് വരുന്നുണ്ട്. എല്ലാത്തിനും മറുപടി കൊടുക്കാൻ പലപ്പോഴും പറ്റാറില്ല. എങ്കിലും പരമാവധി ശ്രമിക്കാറുണ്ടെന്നും താരം പറയുന്നു.
വില്ലൻ വേഷങ്ങളിലൂടെയാണ് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ സുധീർ സുകുമാരൻ ഇടംനേടിയത്. കൊച്ചിരാജാവിലെ വില്ലനായും ഡ്രാക്കുള സിനിമയിലെ ഡ്രാക്കുളയായും സുധീർ ജനമനസ് കീഴടക്കിയിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴ് അടക്കമുള്ള അന്യഭാഷാ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒമർ ലുലുവിന്റെ ബാഡ് ബോയ് ആണ് താരത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. അടുത്തിടെ പ്ലംബിംഗ് ജോലികള്‍ ചെയ്യുന്ന നടന്റെ വീഡിയോ വൈറലായിരുന്നു. സിനിമയില്‍ വരും മുമ്ബ് എല്ലാ തൊഴിലും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഓരോന്നായി ചെയ്തു നോക്കുന്നു. ഇതില്‍ നിന്ന് കിട്ടുന്ന സന്തോഷം ഒന്നു വേറെ തന്നെയാണ്’- എന്ന അടിക്കുറിപ്പും ശ്രദ്ധ നേടിയിരുന്നു. ക്യാൻസറിനെ അതിജീവിച്ച ഒരാള്‍ കൂടിയാണ് സുധീർ. 2021ലാണ് സുധീറിന് മലാശയ ക്യാൻസർ സ്ഥിരീകരിച്ചത്.

















