യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും വാഹനവും കവർന്ന കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്ത് പോലീസ്. വടകര മുക്കാളിയില്‍ ആണ് സംഭവം. പള്ളൂർ പാറാല്‍ സ്വദേശി പുതിയ വീട്ടില്‍ തെരേസ നൊവീന റാണി (37), തലശേരി ധർമ്മടം ചിറക്കാനി നടുവിലോതി അജിനാസ് (35) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച്ച രാത്രി നടന്ന സംഭവത്തില്‍ ഏഴ് പ്രതികളാണുളളത്.

വ്യാഴാഴ്ച രാത്രിയാണ് സംഭവം. മുക്കോളി റെയില്‍വേ അണ്ടർ ബ്രിഡ്ജിന് സമീപമുള്ള റുബൈദയുടെ വീട്ടിലാണ് യുവാവിനെ ഹണിട്രാപ്പ് സംഘം എത്തിച്ചത്. ഇവിടെ വച്ച്‌ യുവാവിന്റെ മുണ്ട് അഴിപ്പിച്ച്‌ റുബൈദയ്‌ക്കൊപ്പം ഫോട്ടോ എടുത്തു. തുടർന്ന് 5 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ഫോട്ടോ ഭാര്യയ്‌ക്ക് അയച്ചുനല്‍കുമെന്ന പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും യുവാവിന്റെ പരാതിയില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേസില്‍ ഒന്നാം പ്രതിയാണ് റുബൈദ.ഥാർ ജീപ്പിലാണ് യുവാവ് മുക്കോളിയിലെ വീട്ടില്‍ എത്തിയത്. ഈ ജീപ്പും അതില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയുമാണ് സംഘം തട്ടിയെടുത്തത്. ചോമ്ബാല സ്റ്റേഷനിലെത്തി പരാതിക്കാരൻ തന്നെയാണ് വിവരങ്ങളെല്ലാം പറഞ്ഞത്. ഹണിട്രാപ്പ് സംഘത്തില്‍ കുടുതല്‍ സ്ത്രീകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. സംഘത്തിലെ ഒരു യുവതി അടക്കം അഞ്ച് പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സമാന തരത്തിലുള്ള വേറെയും പരാതികള്‍ പ്രതികള്‍ക്കെതിരെ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക