ഇളയരാജയ്ക്കും എ ആർ റഹ്മാനും ഹാരിസ് ജയരാജിനുമൊപ്പം തമിഴ് സിനിമാ ലോകത്തേക്ക്, പുതിയ കാലത്തിന്റെ ബീറ്റുമായി എത്തിയ സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദർ.തമിഴിന് പുറമെ മലയാളത്തിലും അനിരുദ്ധിന്റെ പാട്ടുകള്‍ എല്ലാം ഹിറ്റായിരുന്നു. സംഗീത സംവിധാനം നിർവ്വഹിക്കുക മാത്രമല്ല, അനിരുദ്ധ് തന്റെ ശബ്ദത്തില്‍ പാടിയ പാട്ടുകളും ഹിറ്റാണ്.

ഒത്തിരി ഗോസിപ്പുകള്‍ക്കൊടുവില്‍ അനിരുദ്ധ് രവിചന്ദർ വിവാഹിതനാകാൻ പോകുന്നു എന്ന വാർത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സണ്‍റൈസ് ഹൈദരബാദിന്റെ സിഇഒ ആയ കാവ്യ മാരൻ ആണ് വധു.ഈ ഐപിഎല്‍ ലേലത്തില്‍ എല്ലാം ഇത്തവണ മുഴങ്ങിക്കേട്ട പേരാണ് കാവ്യ മാരൻ. അത്രയധികം ആരാധകരും കാവ്യയ്ക്കുണ്ട്. 31 ആം വയസ്സില്‍ സണ്‍റൈസ് ഹൈദരബാദ് പോലൊരു ക്രിക്കറ്റ് ഫ്രാഞ്ചസി നടത്തിക്കൊണ്ടു പോകണമെങ്കില്‍ ആള്‍ അത്ര ചില്ലറക്കാരിയല്ല എന്ന് ഉറപ്പാക്കാമല്ലോ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഐപിഎല്‍ 2025 ലേലത്തില്‍ മുൻനിര കളിക്കാരായ ഇഷാൻ കിഷനെയും മുഹമ്മദ് ഷമ്മിയെയും തന്റെ ടീമിലെത്തിച്ച കാവ്യ കൈയ്യടി നേടിയിരുന്നു. 19,000 കോടി ആസ്തിയുള്ള, ഇന്ത്യയിലെ ഏറ്റവും വലിയ സമ്ബന്നരില്‍ ഒരാളായ കലാനിധി മാരന്റെ മകള്‍ കാവ്യ മാരന് 409 കോടിയുടെ ആസ്തിയുണ്ട്.

1992 ല്‍ ചെന്നൈയിലാണ് കാവ്യ മാരൻ ജനിച്ചത്. വാർവിക് ബിസിനസ് സ്കൂളില്‍ നിന്നും എംബിയെ പൂർത്തിയാക്കിയതിന് ശേഷമാണ് സണ്‍റൈസ് ഹൈദരബാദിന്റെ തലപ്പത്തെത്തിയത്. 2018 ല്‍ ആണ് കാവ്യ സണ്‍റൈസ് ഹൈദരബാദിന്റ ചുമതല ഏറ്റെടുത്തത്. ഐപിഎല്‍ ലേലത്തിലും കളിയിലും തന്നെയാണ് കാവ്യ ശ്രദ്ധ കേന്ദ്രീകരിച്ചത്. അത് സണ്‍റൈസ് ഹൈദരബാദിനെ കൂടുതല്‍ മെച്ചപ്പെടുത്തി.

അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും പ്രണയത്തിലാണ് എന്ന വാർത്തകള്‍ 2024 മുതല്‍ സജീവമായിരുന്നു. എന്നാല്‍ ഇരുവരും അതിനോട് കാര്യമായി പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ വിവാഹ വാർത്ത ശക്തമാകുന്നു.

ഐശ്വര്യ ധനുഷ് ആദ്യമായി സംവിധാനം ചെയ്ത, ധനുഷ് നായകനായ ത്രി എന്ന ചിത്രത്തിലൂടെ സിനിമ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ച അനിരുദ്ധ്, ഏറ്റവുമൊടുവില്‍ അജിത്തിന്റെ വിടാമുയർച്ചി വരെ നിരവധി സിനിമകള്‍ക്ക് വേണ്ടി സംഗീതമൊരുക്കുകയും പാടുകയും ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക