പോണ്‍ സിനിമയില്‍ അഭിനയിക്കാൻ വിസമ്മതിച്ചതിന് യുവതിയെ ഭർത്താവും അമ്മായിയമ്മയും ചേർന്ന് ഫ്ലാറ്റില്‍ പൂട്ടിയിച്ച് ഉപദ്രവിച്ചത് ആറുമാസം. 23കാരിയുടെ പരാതിയില്‍ ബംഗാളിലെ ഹൗറ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ സോഡെപൂർ സ്വദേശിനി ഗോർ ദത്ത ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
യുവതിയുടെ ഭർത്താവ് ആര്യൻ ഖാനും മാതാവും ശ്വേതാ ഖാനും ചേർന്ന് ‘ഇസാറ എന്റർടൈൻമെന്റ് എന്ന പേരില്‍ പ്രൊഡക്ഷൻ ഹൗസ് നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ഇതിന്റെ മറവിലായിരുന്നു പോണ്‍ നിർമാണം. നല്ല ശമ്ബളവും മോഹന വാഗ്ദാവും നല്‍കിയാണ് ഇവർ പെണ്‍കുട്ടികളെ അഭിനയിപ്പിച്ചിരുന്നത്. മുൻപ് ബാർ ഡാൻസറായിരുന്ന ശ്വേതാ ഖാൻ സെക്സ് റാക്കറ്റിന്റെ ഭാഗമാണെന്ന സംശയവും പൊലീസിനുണ്ട്.
കഴിഞ്ഞ വർഷം ഫേസ്ബുക്കിലൂടെയാണ് യുവതിയും ഭർത്താവും പരിചയപ്പെട്ടത്. ജോലി നല്‍കാമെന്ന് പറഞ്ഞാണ് വീട്ടില്‍ എത്തിച്ചത്. പിന്നീട് യുവതിയെ വിവാഹം കഴിക്കുകയായിരുന്നു. വിവാഹ ശേഷമാണ് അമ്മയും മകന്റെയും യഥാർത്ഥ സ്വഭാവം മനസ്സിലായതെന്ന് പരാതിയില്‍ പറയുന്നു.
ബാർ ഡാൻസറായി ജോലി ചെയ്യാനും അവർ നിർബന്ധിച്ചിരുന്നു. അമ്മയാണ് കൂടുതലായും ഉപദ്രവിച്ചത്. മർദ്ദിക്കുന്നത് മകൻ നോക്കി നില്‍ക്കുകയായിരുന്നു. സ്വകാര്യ ഭാഗങ്ങളില്‍ ഇരുമ്ബ് വടി കയറ്റാൻ പോലും ശ്രമിച്ചുവെന്നും യുവതി പരാതിയില്‍ പറയുന്നു.

















