കാടിനെ സംബന്ധിച്ച് ‘ക്ഷമ’ എന്നത് അപ്രസക്തമായ വാക്കാണ്. കാട്ടിലെ അതിജീവനം എപ്പോഴും ഒരു ക്രൂരമായ വിനോദവുമാണ്. കരുണ വളരെ അപൂർവമായി മാത്രമേ അവിടെ സ്ഥാനം കണ്ടെത്താറുള്ളൂ. എന്നാല്‍ ഇതെനെയെല്ലാം തിരുത്തി പലപ്പോഴും പ്രകൃതി നമ്മെ അത്ഭുതപ്പെടുത്താറുമുണ്ട്. അത്തരമൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.
കുളത്തില്‍ മുങ്ങിത്താഴുന്ന മാനിനെ (Gazelle) രക്ഷിക്കുന്ന കാട്ടാനയുടെ വീഡിയോയാണ് ഇന്റർനെറ്റില്‍ കാഴ്ചക്കാരുടെ ഹൃദയം കവരുന്നത്. മൃഗശാലയില്‍ നിന്നുള്ള വീഡിയോയാണിതെന്നാണ് സൂചന. വെള്ളത്തില്‍ വീണ് കരയ്ക്കുകയറാൻ പാടുപെടുന്ന മാനിനെ ആന തുമ്ബിക്കൈകൊണ്ട് കൊമ്ബില്‍ പിടിച്ചാണ് കരയ്ക്കു കയറ്റുന്നത്. ആദ്യ ശ്രമം പരാജയപ്പെടുന്നുണ്ടെങ്കിലും രണ്ടാമത്തെ ശ്രമത്തില്‍ മാൻ കരയ്ക്കു കയറും.

















