ഒന്നാം തീയതികളില്‍ ഡ്രെെഡേയായി പ്രഖ്യാപിച്ച സർക്കാർ നയം പുനഃപരിശോധിക്കണമെന്ന് നിർമാതാവും നടനുമായ വിജയ് ബാബു. ഇന്നലെ പങ്കുവച്ച ഫേസ്‌ബുക്ക് കുറിപ്പിലായിരുന്നു നടന്റെ പ്രതികരണം. ഒന്നാം തീയതികളില്‍ ഡ്രെെഡേയുടെ ഭാഗമായി ക്ലബ്ബുകളും ബാറുകളും അടച്ചിരുന്നതിനെതിരെയാണ് വിജയ് ബാബു കുറിപ്പ് പങ്കുവച്ചത്. ഞായറാഴ്ചയും ഒന്നാം തീയതിയും ഒന്നിച്ചുവന്നതാണ് ഇത്തരം ഒരു കുറിപ്പ് പങ്കുവയ്ക്കാൻ കാരണമായത്.’
ക്ലബ്ബുകളും ബാറുകളും എല്ലാമാസവും ഒന്നാം തീയതി അടച്ചിടണമെന്ന വിചിത്രമായ നിയമം സർക്കാർ പുനഃപരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇന്ന് ഞായറാഴ്ചയാണ്. ഐപിഎല്‍ നടക്കുന്നുണ്ട്. ക്ലബ്ബിലിരുന്ന് മദ്യം കഴിച്ച് ഒരുമിച്ച് മത്സരം കാണണമെന്ന് ആഗ്രഹിക്കുന്നവർക്ക് അതിന് സാധിക്കില്ല? എന്തൊരു വൃത്തികെട്ട നിയമമാണിത്’,- വിജയ് ബാബു കുറിച്ചു.
കുറിപ്പിന്റെ അവസാനം നടൻ വിഷയത്തില്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങളും കമന്റ് ചെയ്യാൻ ആവശ്യപ്പെടുന്നുണ്ട്. പിന്നാലെ പോസ്റ്റില്‍ നിരവധി കമന്റുകള്‍ വരുന്നുണ്ട്.’ഒന്നാം തീയതി അടക്കുന്ന പരിപാടി അവസാനിപ്പിക്കണം. എല്ലാ ദിവസവും തുറക്കട്ടെ’, ‘ബാക്കി മുഴുവൻ ദിവസവും കുടിപ്പിച്ച് കിടത്തുകയും ചെയ്യും’, ‘ന്യായം. പിന്തുണ’, ‘കാലഹരണപ്പെട്ട പഴയ സമ്ബ്രദായം പിടിച്ചു ഇരിപ്പാണ്.’, ‘ഒന്നാം തീയതി മദ്യം കട്ടു ചെയ്യുന്നത് ഒരു ഉട്ടോപ്യൻ ആശയമാണ്, അപരിഷ്കൃതം !അല്ലാതെന്ത് ?’, ‘ഇന്നലെ വാങ്ങിയതുകൊണ്ട് രണ്ടെണ്ണം അടിച്ചു ഐപിഎല്‍ കളി കാണുന്നു’ – ഇങ്ങനെ പോകുന്നു കമന്റുകള്‍.

















