പ്രവേശനോത്സവത്തിനിടെ സ്കൂളില്‍ രക്ഷിതാക്കളുടെ പ്രതിഷേധം. മുന്നറിയിപ്പില്ലാതെ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ നിർത്തലാക്കിയ സംഭവത്തിലാണ് രക്ഷിതാക്കളുടെ പ്രതിഷേധം. ഇടുക്കിയിലെ അടിമാലി ഗവണ്‍മെൻറ് ഹൈസ്കൂളില്‍ആണ് സംഭവം.

രക്ഷിതാക്കള്‍ പ്രധാന അധ്യാപികയെ ഉപരോധിച്ചു. ഡിവിഷൻ നിർത്തുന്ന കാര്യം അറിയിച്ചത് മെയ് 30 മാത്രമാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. തങ്ങളുടെ മക്കള്‍ക്ക് മറ്റൊരു സ്കൂളിലും ഇനി അഡ്മിഷൻ കിട്ടില്ല. 8 വർഷം ഇംഗ്ലീഷ് മീഡിയം പഠിച്ച്‌ ഇനി മലയാളം മീഡിയത്തിലേക്ക് മാറുന്നത് അപ്രായോഗികമാണെന്നും രക്ഷിതാക്കള്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ ആറുകുട്ടികള്‍ മാത്രമാണ് ഇംഗ്ലീഷ് മീഡിയം ഡിവിഷനില്‍ ഉള്ളതെന്നും വിദ്യാർത്ഥികള്‍ കുറവുള്ളതിനാല്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ നിലനിർത്താൻ സാധിക്കില്ലെന്നും അധ്യാപകർ വ്യക്തമാക്കി.ഇത്രയും കുട്ടികള്‍ക്ക് വേണ്ടി ഇംഗ്ലീഷ് മീഡിയം ഡിവിഷൻ തുടരാനുള്ള അധ്യാപകരും ഇല്ലെന്നും സ്കൂള്‍ അധികൃതർ പറയുന്നു. സ്ഥലത്ത് പൊലീസ് എത്തിയിട്ടുണ്ട്. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. സംഘർഷത്തിന്റെ ദൃശ്യങ്ങൾ ചുവടെ കാണാം

മുന്നറിയിപ്പില്ലാതെ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ നിർത്തലാക്കി ; അടിമാലി ഹൈസ്കൂളിൽ പ്രതിഷേധം

മുന്നറിയിപ്പില്ലാതെ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ നിർത്തലാക്കിയെന്ന് ആരോപിച്ച് അടിമാലി ഗവൺമെന്റ് ഹൈസ്കൂളിൽ പ്രതിഷേധം

Posted by 24 News on Sunday, June 1, 2025
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക