ഒന്നിലധികം വിവാഹം കഴിക്കുന്നവരെ ജോലിയില്‍ നിന്ന് പുറത്താക്കാൻ തീരുമാനിച്ച് ഹിമന്ത സർക്കാർ . ഇത്തരക്കാർക്ക് സർക്കാർ ആനുകൂല്യങ്ങളും നിഷേധിക്കും .മന്ത്രി ജയന്ത മല്ല ബറുവ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നത്.
ക്ഷേമ പദ്ധതികള്‍ക്കായി ബജറ്റില്‍ ₹6,000 കോടി വകയിരുത്തി, എന്നാല്‍ ബഹുഭാര്യത്വം അനുഷ്ഠിക്കുന്നവർക്ക് ക്ഷേമ ആനുകൂല്യങ്ങള്‍ പൂർണ്ണമായും നിഷേധിക്കും. സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള നീക്കമായിട്ടാണ് മന്ത്രി ജയന്ത മല്ല ബറുവ ഈ തീരുമാനത്തെ വിശേഷിപ്പിച്ചത്.
“സ്ത്രീ ശാക്തീകരണവും ലിംഗ നീതിയും പ്രോത്സാഹിപ്പിക്കുന്നതിന്, ഒന്നിലധികം തവണ വിവാഹം കഴിച്ച ഏതൊരു പുരുഷനും ഒരു സർക്കാർ ക്ഷേമ പദ്ധതിക്കും കീഴിലുള്ള ആനുകൂല്യങ്ങള്‍ക്ക് അർഹതയുണ്ടായിരിക്കില്ല. ഒന്നിലധികം വിവാഹങ്ങള്‍ കഴിച്ചവരാണെന്ന് കണ്ടെത്തിയ ഏതൊരു സർക്കാർ ജീവനക്കാരനെയും പിരിച്ചുവിടാൻ നിയമപരമായി അനുവദിക്കുന്നതിന് 1964 ലെ അസം സർവീസസ് (ഡിസിപ്ലൈൻ ആൻഡ് അപ്പീല്‍) നിയമങ്ങള്‍ ഭേദഗതി ചെയ്യാനും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഗുണഭോക്താക്കള്‍ക്കായി വിവിധ ക്ഷേമ പദ്ധതികള്‍ക്കായി 6,000 കോടിയിലധികം രൂപ അനുവദിക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ” ജയന്ത മല്ല ബറുവ പറഞ്ഞു.
എന്നാല്‍ ബഹുഭാര്യത്വത്തിന്റെ പേരില്‍ ജോലി നഷ്ടപ്പെടുന്നത് മുഴുവൻ കുടുംബത്തെയും ശിക്ഷിക്കുന്നതിന് തുല്യമാണെന്നാണ് തീവ്ര ഇസ്ലാമിസ്റ്റുകള്‍ പറയുന്നത് . ഇതിനോടകം മൂന്ന് ഭാര്യമാർ ഉള്ളവരാണെങ്കില്‍ അവർ കുടുംബം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നും തീവ്ര ഇസ്ലാമിസ്റ്റുകള്‍ ചോദിക്കുന്നു.






