കോൺഗ്രസ് പാർട്ടിയിലെ പിരിവ് വിദഗ്ധന്മാർക്ക് ഉപതെരഞ്ഞെടുപ്പുകൾ ചാകരക്കാലം പോലെയാണ്. സ്വന്തം മണ്ഡലത്തിലെ സ്വന്തം ജില്ലയിലോ അയൽ ജില്ലകളിലോ അല്ലെങ്കിൽ പോലും എന്തെങ്കിലും ഒരു കാരണം ഒപ്പിച്ച് ഇവർ തിരഞ്ഞെടുപ്പ് നടക്കുന്നിടത്ത് അവതരിക്കും. വരവിനും പോക്കിനും ഒറ്റ ലക്ഷ്യമേ ഉള്ളൂ അല്പം കാശ് കീശയിൽ നിറയ്ക്കണം.

നിലമ്പൂരിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ ആരംഭിച്ചതിനു പിന്നാലെ കോട്ടയം ജില്ലയിലെ പ്രമുഖ തൊഴിലാളി നേതാവ് അവിടെയും അവതരിച്ചു. ലോട്ടറി തൊഴിലാളി യൂണിയൻ നിലമ്പൂർ നിയോജകമണ്ഡലം കമ്മിറ്റി ഒറ്റരാത്രി കൊണ്ട് തട്ടിക്കൂട്ടിയാണ് സംസ്ഥാന അധ്യക്ഷനായ കോട്ടയംകാരൻ നേതാവ് നിലമ്പൂരിൽ അവതരിച്ചത്. അടിപ്പിക്കാവുന്നതിൽ വച്ച് ഏറ്റവും ചെറിയ ഫ്ലക്സ് ബാനറും അടിപ്പിച്ച് ഏഴെട്ടുപേരെയും കൂട്ടി ഒരു മീറ്റിംഗും സംഘടിപ്പിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോട്ടയത്തുനിന്ന് മൂന്നു നാല് അണികൾക്കൊപ്പം നേതാവ് ട്രെയിൻ കയറിയപ്പോൾ തന്നെ ഇത്തവണത്തെ കലാപരിപാടി എന്താകുമെന്ന് അറിയാനുള്ള ആകാംക്ഷയിൽ ആയിരുന്നു ചില കോൺഗ്രസ് വൃത്തങ്ങൾ. കണ്ണിമ ചിമ്മാതെ നോക്കിയിരുന്ന അവർക്ക് ഉച്ചകഴിഞ്ഞ് ഫേസ്ബുക്കിൽ പോസ്റ്റ് വന്നതോടെയാണ് ഏകദേശം രൂപം കിട്ടിയത്. ഓൾ കേരള ലോട്ടറി ഏജന്റ് സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് ഐഎൻടിയുസി നേതൃസംഗമം എന്ന പേരിലാണ് നിലമ്പൂരിൽ പാർട്ടി ഫണ്ട് അടിക്കാൻ കളമൊരുക്കുന്നത് എന്നാണ് ഇവരുടെ വിലയിരുത്തൽ.

കോട്ടയം നഗരത്തിലെ പ്രമുഖ ഗ്യാസ് ഏജൻസിയുടെയും, റെയിൽവേ സ്റ്റേഷനിലെ ഫ്രൂട്ട് സ്റ്റാളുകളുകളുടെയും, കോട്ടയം ജില്ലയിലെ ഒന്ന് രണ്ട് സൂപ്പർമാർക്കറ്റുകളുടെയും, മൂന്ന് നാല് സഹകരണ സംഘങ്ങളുടെയും, റേഷൻ കടകളുടെയും ഉടമയും ഉടയോനും ആയ നേതാവിന് ലോട്ടറി സൊസൈറ്റിക്ക് അലോട്ട് ചെയ്യുന്ന ടിക്കറ്റുകൾ മറിച്ചു വില്പനയിലൂടെ തന്നെ പ്രതിദിനം പതിനായിരങ്ങൾ വരുമാനം ഉണ്ടെന്നാണ് പാർട്ടിക്കുള്ളിലെ ഒരു വിഭാഗം തന്നെ ഉയർത്തുന്ന ആരോപണം. ജില്ലാ കൺവൻഷനും, ജില്ലാ പദയാത്രയും, നിയോജകമണ്ഡലം കൺവൻഷനും, നിയോജകമണ്ഡലം പദയാത്രയും, മണ്ഡലം കൺവൻഷനും, മണ്ഡലം പദയാത്രയും എല്ലാം വർഷാവർഷം മുടങ്ങാതെ പ്രഖ്യാപിച്ച് പേരിന് മാത്രം പരിപാടി നടത്തിയും പരിപാടിയുടെ മറവിൽ ലക്ഷങ്ങൾ പിരിവെടുക്കുകയും ചെയ്യുന്ന ഇനത്തിൽ തന്നെ വൻ തുക പാർട്ടിക്ക് ഭരണം ഇല്ലെങ്കിൽ പോലും നേതാവിന്റെ കീശയിൽ എത്തുന്നുണ്ടെന്നും ഇവർ ആരോപിക്കുന്നുണ്ട്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ സീറ്റിനു വേണ്ടിയുള്ള ചില കരുനീക്കങ്ങളും ഇദ്ദേഹം ശക്തമാക്കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക