സാമൂഹികമാധ്യമങ്ങളില്‍ വൈറലായ വീഡിയോയിലെ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ ‘പെരുമാറ്റ’ത്തില്‍ വ്യാപക വിമർശനം. പൊതുചടങ്ങില്‍വെച്ച്‌ പാകിസ്താൻ പ്രധാനമന്ത്രി പാക് നടിയെ നോക്കുന്ന രംഗങ്ങളാണ് വിമർശനത്തിനിടയാക്കിയത്. ഇതുസംബന്ധിച്ച്‌ നിരവധി ട്രോളുകളും പാക് പ്രധാനമന്ത്രിക്കെതിരേ സാമൂഹികമാധ്യമങ്ങളില്‍ നിറയുന്നുണ്ട്.

2023-ല്‍ പാകിസ്താനിലെ പഞ്ചാബ് ഗവർണർ ഹൗസില്‍ നടന്ന ഒരു പുരസ്കാരദാന ചടങ്ങിനിടെയുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നത്. നടി മാവ്റ ഹുസൈന് പുരസ്കാരം സമ്മാനിച്ചശേഷം പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് നടിയെ മോശമായ അർഥത്തോടെ നോക്കിയെന്നാണ് സാമൂഹികമാധ്യമങ്ങളിലെ വിമർശനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക