രാസലഹരിയും കഞ്ചാവുമായി യുവതി പിടിയില്‍. തൃശ്ശൂർ ചിയ്യാരം വള്ളിക്കുളം റോഡില്‍ പാറേപ്പറമ്ബില്‍ വീട്ടില്‍ കാഷ്മീര പി. ജോജിയാണ് രാസലഹരിയും കഞ്ചാവുമായി പിടിയിലായത്. മുനമ്ബം പോലീസ് നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്.

ഇവരില്‍നിന്ന് 10.07 ഗ്രാം എംഡിഎംഎയും 7.70 ഗ്രാം കഞ്ചാവും കണ്ടെടുത്തു.പള്ളിപ്പുറം ചെറായിയിലെ വാടക വീട്ടിലാണ് യുവതി താമസിച്ചിരുന്നത്. കഴിഞ്ഞദിവസം രാത്രി നടത്തിയ പരിശോധനയിലാണ് ആറ് സിപ്ലോക്ക് കവറുകളില്‍ സൂക്ഷിച്ച നിലയില്‍ എംഡിഎംഎയും രണ്ട് കവറുകളിലായി സൂക്ഷിച്ച കഞ്ചാവും കണ്ടെത്തിയത്. ഇൻസ്പെക്ടർ കെ.എസ്. സന്ദീപിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക