കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി. തമിഴ്‌നാട് മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് അല്‍ക്ക ലാംബയ്ക്കും മറ്റുള്ളവർക്കുമെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ച്‌ ഹസീന സൈദ് രംഗത്തെത്തി. തമിഴ്‌നാട് പ്രദേശ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന എം. ഹസീന സയ്യിദ് പദവി രാജിവെച്ചിരുന്നു. പിന്നാലെയാണ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.

കെ സി വേണുഗോപാലിനും മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ അല്‍ക്ക ലാംബക്കും എതിരെയാണ് തമിഴ്നാട് മഹിളാ കോണ്‍ഗ്രസ് മുൻ അധ്യക്ഷയുടെ ആരോപണം. ഹസീന സൈദിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയ അല്‍ക്ക ലാംബയ്ക്ക് നല്‍കിയ മറുപടിയില്‍ ആണ് ഹസീനയുടെ രൂക്ഷ വിമർശനം. പാർട്ടിയില്‍ നിന്ന് രാജി വെച്ച തന്നെ എങ്ങനെ പുറത്താക്കുമെന്ന് ചോദിച്ച ഹസീന അല്‍ക്ക ലാംബക്ക് സാമാന്യബോധം ഇല്ലേ എന്നും പരിഹസിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തമിഴ്നാട്ടില്‍ പണം വാങ്ങി സീറ്റ് നല്‍കിയെന്ന് ആരോപണം ഉന്നയിച്ചായിരുന്നു ഹസീന സൈദ് രാജിവെച്ചത്. പാർട്ടിയില്‍ നിന്ന് രാജിവച്ചതായി അറിയിച്ചതിന് പിന്നാലെ ഹസീനയെ പാർട്ടിയില്‍ നിന്ന് പുറത്താക്കി ഉത്തരവ് വന്നു. 2026 ഏപ്രില്‍ 10 ന് അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ അല്‍ക്ക ലാംബ പുറപ്പെടുവിച്ച പുറത്താക്കല്‍ ഉത്തരവില്‍ ഹസീനയ്ക്ക് “പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളില്‍” പങ്കുണ്ടെന്നും ആരോപിക്കുന്നു. വിഷയം കൃത്യമായി പരിഗണിച്ചതിനുശേഷവും സംഘടനാ അച്ചടക്കവും സമഗ്രതയും നിലനിർത്തുന്നതിന്റെ താത്പര്യം മുൻനിർത്തിയുമാണ് തീരുമാനമെടുത്തതെന്നും ഔദ്യോഗിക കത്തില്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക