തെലുങ്കാന മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ കെ. ചന്ദ്രശേഖർ റാവുവിനെതിരെ രൂക്ഷ വിമർശനവുമായി മകള്‍ കെ. കവിത. ബിജെപിക്ക് എതിരെ കൂടുതല്‍ ശക്തമായ രീതിയില്‍ വിമർശനം നടത്തണമെന്നാണ് കത്തിലെ ആവശ്യം. കെസിആറിന് കവിത എഴുതിയ കത്ത് പുറത്ത് വന്നു.

വഖഫ് ബില്‍ അടക്കമുള്ളവയില്‍ കെസിആറില്‍ നിന്നും ശക്തമായ രീതിയിലുള്ള ഒരു പ്രതികരണം പാർട്ടി പ്രവർത്തകർ പ്രതീക്ഷിച്ചിരുന്നുവെന്ന് കവിത ചൂണ്ടിക്കാട്ടുന്നു. ഇതോടൊപ്പം സംവരണം അടക്കമുള്ള വിഷയങ്ങളിലും ശക്തമായ നിലപാട് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കെസിആറില്‍ നിന്നും ഇതുണ്ടായില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

താഴെത്തട്ടിലുള്ള നേതാക്കളെയും പ്രവർത്തകരെയും കാണാൻ കെസിആർ തയ്യാറാകുന്നില്ല. കെസിആറിനെ നേരിട്ട് കാണാനുള്ള അനുമതി വളരെ ചുരുക്കം ചിലരിലേക്ക് ഒതുങ്ങുകയാണ്. താഴത്തട്ടില്‍ പ്രവർത്തകർ നിരാശരാണ്. ‘പാർട്ടി പ്ലീനറി വിളിക്കണം എന്നിങ്ങനെയാണ് കത്തിന്റെ ഉള്ളടക്കം.

ബിആർഎസ് വിട്ട് ബിജെപിയില്‍ ചേർന്ന ഈട്ടല രാജേന്ദർ ആണ് ഇതിന് മുൻപ് പാർട്ടിയില്‍ കെസിആറിന് എതിരെ ശബ്ദമുയർത്തിയ ഏകവ്യക്തി എന്നതും ശ്രദ്ധേയം. മെയ് 2 എന്ന് തീയതി രേഖപ്പെടുത്തിയിരിക്കുന്ന കത്ത് ഇപ്പോഴാണ് പുറത്ത് വന്നത്. കവിത ഇപ്പോള്‍ കുടുംബത്തോടൊപ്പം അമേരിക്കയിലാണ് താമസിക്കുന്നത്. നാളെ കവിത നാട്ടില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കവിതയും സഹോദരനായ കെ ടി രാമറാവും തമ്മിലുള്ള അധികാര തർക്കങ്ങളാണ് ഇപ്പോഴുള്ള ഈ പ്രതികരണത്തിന് കാരണമെന്നും വിലയിരുത്തലുണ്ട്. കെസിആറിന്റെ പിൻഗാമിയായി വിലയിരുത്തപ്പെടുന്നത് നിലവിൽ എംഎൽഎയും പാർട്ടി ഭരിച്ചിരുന്നപ്പോൾ ഐടി മന്ത്രിയുമായിരുന്ന മകൻ കെ ടി രാമറാവുവിനെയാണ്. തെലുങ്കാനയിൽ കോൺഗ്രസിനെ പരാജയപ്പെടുത്തുവാൻ ബിജെപിയോട് കൈകോർക്കണം എന്ന നിലപാടാണ് രാമ റാവുവിന് ഉള്ളതെന്നും അഭ്യൂഹങ്ങൾ ഉണ്ട്. എന്നാൽ തന്നെ കേസിൽ പെടുത്തി അറസ്റ്റ് ചെയ്യുകയും ജയിൽവാസം അനുഭവിപ്പിക്കുകയും ചെയ്ത ബിജെപിയോട് കടുത്ത എതിർപ്പാണ് കവിതയ്ക്ക് ഉള്ളത്. കെ സി ആറിന്റെ മക്കൾ തമ്മിലുള്ള ഭിന്നിപ്പ് അദ്ദേഹത്തിൻറെ രാഷ്ട്രീയ പാർട്ടിയെ പിളർപ്പിലേക്ക് നയിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക