പിറവത്തെ മള്‍ട്ടി പ്ലസ് തീയേറ്ററായ ദര്‍ശന സിനിമ മൂവീസ് വായ്‌പ കുടിശിഖയത്തുടര്‍ന്ന് ഇന്നലെ ജപ്‌തി ചെയ്‌ത് പൂട്ടി സീല്‍ വെച്ചു. പിറവത്തുള്ള ഏക തീയേറ്ററായ ഇവിടെ മൂന്നു സ്‌ക്രീനിലാണ് പ്രദശനം നടന്നുവന്നിരുന്നത്. കോവിഡിനെത്തുടര്‍ന്ന് തീയേറ്റര്‍ പൂട്ടിയിട്ടിരിക്കുന്ന അവസ്‌ഥയായിരുന്നുവെന്നും, 2018 – ലുണ്ടായ പ്രളയത്തില്‍ തീയേറ്ററിന് കാര്യമായ നശനഷ്‌ടം സംഭവിച്ചിരുന്നതാണന്നും ഉടമ മടത്തി പറമ്ബില്‍ ബിനോയി പൗലോസ് പറഞ്ഞു.
വന്‍ പോലീസ് സന്നാഹവും, ആംബുലന്‍സ്, ഫയര്‍ ഫോഴ്‌സ് വാഹനം എന്നിങ്ങനെയുള സംവിധാനവുമായാണ് നടപടികള്‍ക്കായി എത്തിയത്. നേരത്തെ പത്ത് കോടി രുപയാണ് തീയേറ്ററിന്റെ നിര്‍മാണത്തിനായി ഒരു ദേശസാത്‌കൃത ബാങ്കില്‍ നിന്നും വായ്‌പയെടുത്തത്. ഇതിന്റെ പലിശ തുക ഇടയ്‌ക്ക് അടച്ചിട്ടുണ്ടെങ്കിലും തങ്ങളുടെ വാദങ്ങള്‍ മുഖവിലയ്‌ക്കെടുക്കാതെയാണ് ബാങ്ക് ഇങ്ങനെയൊരു നടപടി സ്വീകരിച്ചതെന്ന് ഉടമ പറയുന്നു.
















