ചാലിശേരിയില്‍ നിന്ന് കുന്നംകുളത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസില്‍ വെച്ച്‌ പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയുടെ ചിത്രം പുറത്ത് വിട്ട് പോലീസ്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ ദൃശ്യങ്ങള്‍ ലഭ്യമായത്. പ്രതിയെ കണ്ടെത്താനായില്ല. ഇയാള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്.

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ചാലിശ്ശേരിയില്‍ നിന്ന് കുന്നംകുളത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസില്‍ വെച്ചാണ് അജ്ഞാതൻ പീഡനത്തിനിരയാക്കിയത്. സംഭവത്തില്‍ കുട്ടിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.ആഴ്ചകള്‍ക്ക് മുമ്ബാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉച്ചക്ക് ഒരുമണിക്ക് ചാലിശ്ശേരിയില്‍ നിന്ന് കുന്നംകുളത്തേക്ക് വരികയായിരുന്ന ബസില്‍ വെച്ച്‌ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ബസ് നിർത്തിയതോടെ പ്രതി ഇറങ്ങിപ്പോയി. സംഭവം കുട്ടി രക്ഷിതാക്കളെ അറിയിച്ചു. തുടർന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ കുന്നംകുളം പോലീസില്‍ പരാതി നല്‍കി. ബസുകളിലെ ഉള്‍പ്പെടെ സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ ദൃശ്യങ്ങള്‍ കുന്നംകുളം പോലീസിന് ലഭിച്ചത്. പ്രതിക്കായുള്ള തെരച്ചില്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക