കെപിസിസി പ്രസിഡന്റ് പദവിയില്‍ നിന്നും കെ സുധാകരനെ മാറ്റിയതില്‍ പ്രതിഷേധവുമായി അണികള്‍. കെ സുധാകരനെ മാറ്റിയതില്‍ പ്രതിഷേധിച്ച് പാലക്കാട് പ്രവർത്തകർ ഫ്ലക്സ് ബോർഡുകള്‍ സ്ഥാപിച്ചു. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
പാലക്കാട് ഐഎംഎ ജംഗ്ഷന് മുന്നിലും സിവില്‍ സ്റ്റേഷന് മുന്നിലുമാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. കെ സുധാകരനോളം വരില്ല വേറെ ഒരുത്തനെന്നും കേരളത്തിലെ സാധാരണ പ്രവർത്തകരുടെ തലയെടുപ്പുള്ള രാജാവാണ് കെ സുധാകരൻ എന്നുമാണ് ഫ്ലെക്സിലെ വാചകങ്ങള്‍. സുധാകരനെ മാറ്റിയത് പോലെ പ്രതിപക്ഷ നേതാവിനെ മാറ്റിയാല്‍ കേരളം ഭരിക്കാമെന്നും കെ.സി. വേണുഗോപാലിനെ സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ കേന്ദ്രം ഭരിക്കാമെനും പോസ്റ്ററില്‍ പറയുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















