ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധത്തിനിടെ കഴിഞ്ഞ ദിവസം അർദ്ധരാത്രിയില്‍ പാകിസ്ഥാൻ രാജ്യത്ത് പലയിടങ്ങളും ആക്രമിക്കാൻ ശ്രമിച്ചു. ഫത്താ ബാലിസ്റ്റിക് മിസൈലാണ് പാകിസ്ഥാൻ ഉപയോഗിച്ചത്. ഹരിയാനയിലെ സിർസയില്‍ വച്ച് ഇന്ത്യൻ സൈന്യം ഫത്താ മിസൈല്‍ വെടിവച്ചു വീഴ്‌ത്തി.
അതേസമയം, സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ വൈറലാകുന്നുണ്ട്, അതില്‍ ഹരിയാനയിലെ ജനങ്ങള്‍ ആ മിസൈലിന്റെ ചില ഭാഗങ്ങള്‍ ആക്രിക്കടയില്‍ വില്‍ക്കാൻ കൊണ്ടു പോകുന്നത് കാണാം .വൈറലാകുന്ന വീഡിയോയില്‍, ഹരിയാനയില്‍ നിന്നുള്ള ആണ്‍കുട്ടികള്‍ ആ മിസൈല്‍ എടുത്ത് വയലുകളിലൂടെ കൊണ്ടുപോകുന്നത് കാണാൻ കഴിയും.
കൂട്ടത്തില്‍ ആരോ അത് ഉപയോഗശൂന്യമാണെന്നും , ആക്രിക്കടയില്‍ വില്‍ക്കാമെന്നും പറയുന്നു.പാകിസ്ഥാൻ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഒരു ഹ്രസ്വ-ദൂര ബാലിസ്റ്റിക് മിസൈലാണ് ഫത്താ-1 മിസൈല്‍. ഇതിന്റെ പരിധി 150 കിലോമീറ്ററാണ്. ഇതിന്റെ നൂതന പതിപ്പ് ഫത്താ-2 ആണ്.
हरियाणा के सिरसा में गिरे मिसाइल के टुकड़ों को हमारे छोरे खेत से उठाकर ले आए !!
— Sachin Gupta (@SachinGuptaUP) May 10, 2025
एक व्यक्ति कह रहा– "इसे बेच बाच दो"
इनके चेहरों की खुशी देखिए 😍 pic.twitter.com/W9gDs9gjSb

















