കേരളത്തിലെ കോൺഗ്രസ് പാർട്ടിക്ക് പുതിയ അമരക്കാരൻ. പേരാവൂർ എംഎൽഎ സണ്ണി ജോസഫിനെ ആണ് പുതിയ കെപിസിസി അധ്യക്ഷനായി കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്. നിലവിൽ പേരാവൂർ എംഎൽഎയാണ് സണ്ണി ജോസഫ്.
സണ്ണി ജോസഫിന്റെ കൂടാതെ ആറ്റിങ്ങൽ എംപി അടൂർ പ്രകാശിനെ യുഡിഎഫ് കൺവീനറായും നിയമിച്ചിട്ടുണ്ട്. പാർട്ടിയുടെ വർക്കിംഗ് പ്രസിഡണ്ടുമാരായി ശ്രീ പി സി വിഷ്ണുനാഥ് എംഎൽഎ ശ്രീ എപി അനിൽകുമാർ എംഎൽഎ ശ്രീ ഷാഫി പറമ്പിൽ എംപി എന്നിവരെയും നിയമിച്ചിട്ടുണ്ട്. സാമുദായിക സമവാക്യങ്ങൾ പരിഗണിച്ചുകൊണ്ടാണ് നിയമനങ്ങൾ എന്നത് ഏറെ ശ്രദ്ധേയമാണ്.
അവസാന ഘട്ടം വരെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആൻറണിയെ ഒഴിവാക്കിയത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്. അതേസമയം നിലവിലുള്ള വർക്കിംഗ് പ്രസിഡന്റുമാരെ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് പുതിയ നിയമനങ്ങൾ നടത്തിയത് കെപിസിസിയിൽ സമ്പൂർണ്ണ അഴിച്ചു പണിക്കുള്ള ഒരുക്കത്തിലാണ് ഹൈക്കമാൻഡ് എന്നുള്ളതും വ്യക്തമാക്കുന്നു.


















