2025 സാമ്ബത്തിക വർഷത്തില്‍ കല്യാണ്‍ ജൂവലേഴ്‌സ് ഇന്ത്യ ലിമിറ്റഡിന്‍റെ വിറ്റുവരവ് മുൻവർഷത്തെ 18,516 കോടി രൂപയില്‍ നിന്ന് 25,045 കോടി രൂപയായി വർധിച്ചു. മുൻ വർഷത്തെ അപേക്ഷിച്ചു 35 ശതമാനം വർദ്ധനവ്. 2025 സാമ്ബത്തിക വർഷത്തില്‍ ആകമാന ലാഭം 714 കോടി രൂപയാണ്. കഴിഞ്ഞ വർഷം അത് 596 കോടി രൂപ ആയിരുന്നു.
2025 സാമ്ബത്തിക വർഷത്തിലെ നാലാം പാദത്തില്‍ ആകമാന വിറ്റുവരവ് 6182 കോടി രൂപയാണ് ആകമാന ലാഭം 188 കോടി രൂപ. വളർച്ച യഥാക്രമം 37 ശതമാനവും 36 ശതമാനവും.നാലാം പാദത്തില്‍ ഇന്ത്യയില്‍ നിന്നുളള വിറ്റുവരവ് 5350 കോടി രൂപ ആണ്. ഈ പാദത്തില്‍ ഇന്ത്യയില്‍ നിന്നുളള ലാഭം 185 കോടി രൂപയാണ്. വളർച്ച യഥാക്രമം 38 ശതമാനവും 41 ശതമാനവും.ഗള്‍ഫ് മേഖലയില്‍ നാലാം പാദത്തില്‍ കമ്ബനിയുടെ വിറ്റുവരവ് 784 കോടി രൂപയായി ഉയർന്നു.
ഈ പാദത്തില്‍ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ലാഭം 12 കോടി രൂപയാണ്. വളർച്ച യഥാക്രമം 26 ശതമാനവും 22 ശതമാനവും.കമ്ബനിയുടെ ലൈഫ് സ്റ്റൈല്‍ ബ്രാൻഡായ കാൻഡിയറിന്‍റെ നാലാം പാദ വിറ്റുവരവ് 28 കോടി രൂപയാണ്. 12 കോടി രൂപ നഷ്ടം രേഖപ്പെടുത്തി. കമ്ബനിയുടെ 2025 സാമ്ബത്തിക വർഷ ഫലങ്ങള്‍ വളരെ സംതൃപ്തി നല്‍കുന്നതാണെന്നും പുതിയ സാമ്ബത്തിക വർഷത്തിന്‍റെ ആദ്യ പാദത്തില്‍ വിവാഹ പർച്ചേസുകളിലും അക്ഷയ തൃതീയ ദിനത്തിലും പ്രോത്സാഹജനകമായ മുന്നേറ്റത്തിനാണ് കമ്ബനി സാക്ഷ്യം വഹിക്കുന്നതെന്നും കല്യാണ്‍ ജൂവലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ രമേശ് കല്യാണരാമൻ പറഞ്ഞു.








