കാര്യം കഴിയുമ്പോൾ കറിവേപ്പില ആക്കുക എന്ന പ്രയോഗം ആവശ്യം കഴിഞ്ഞാൽ ഉപേക്ഷിക്കുക എന്നതിനെ സൂചിപ്പിക്കുന്നതാണ്. പാലാ നഗരസഭയിൽ മാണി ഗ്രൂപ്പിൻറെ മുഖം രക്ഷിക്കാൻ UKയിൽ നിന്ന് പറന്ന് എത്തിയ കൗൺസിലർ ആർ സന്ധ്യക്കും ഇതുതന്നെയാണ് സംഭവിച്ചിരിക്കുന്നത്. കെയർ ഹോം വിസയിൽ ജീവിതം കരുപ്പിടിപ്പിക്കാൻ UKയിലെത്തിയ സന്ധ്യയെ കരഞ്ഞു കാലു പിടിച്ചാണ് സ്വന്തം ചെയർമാന് എതിരായ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യിക്കാൻ കേരള കോൺഗ്രസ് മാണി ഗ്രൂപ്പുകാർ നാട്ടിലെത്തിച്ചത്. സന്ധ്യയുടെ വരവോടെയാണ് ഷാജു തുരുത്തനെ പുറത്താക്കാനും തോമസ് പീറ്ററിനെ ചെയർമാൻ ആക്കാനും പാർട്ടിക്ക് കഴിഞ്ഞതും.

എന്നാൽ ചുരുക്കം ദിവസങ്ങളിലേക്കായി നാട്ടിലേക്കും തിരികെയും പറന്ന സന്ധ്യയുടെ നീക്കങ്ങളിൽ സംശയം തോന്നിയ UK ഇമിഗ്രേഷൻ മടങ്ങിയെത്തിയ അവരെ എയർപോർട്ടിന് പുറത്തിറങ്ങാൻ അനുവദിക്കാതെ ഒരു ദിവസത്തിലധികം കസ്റ്റഡിയിലെടുത്തിരുന്നു എന്നും വാർത്തകൾ പുറത്തുവന്നിരുന്നു. ഈ പ്രതിസന്ധിഘട്ടത്തിൽ സന്ധ്യയ്ക്ക് തുണയാകുവാൻ നാട്ടിലേക്ക് വിളിച്ചു വരുത്തിയ കേരള കോൺഗ്രസ് നേതാക്കൾ ഉണ്ടായിരുന്നില്ല എന്ന് അവർ തന്നെ വെളിപ്പെടുത്തുന്ന ഓഡിയോ ക്ലിപ്പുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതുമാത്രമല്ല പിന്നീട് UKയിൽ വച്ച് മരണപ്പെട്ട ഇവരുടെ ഭർത്താവിന്റെ ശവസംസ്കാരത്തിന് വേണ്ട സഹായം ഒരുക്കുവാനും മോഹന വാഗ്ദാനങ്ങൾ നൽകി കൂടെ നിർത്തിയ കേരള കോൺഗ്രസ് മാണി ഗ്രൂപ്പുകാർ തയ്യാറായില്ല എന്നതും ഓഡിയോ ക്ലിപ്പിൽ വ്യക്തമാണ്. കാര്യം കഴിഞ്ഞപ്പോൾ കേരള കോൺഗ്രസുകാർ തന്നെ ചവിട്ടി പുറത്താക്കി എന്നാണ് സന്ധ്യ ആരോപിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ആർ സന്ധ്യയുടെ ഓഡിയോ ക്ലിപ്പ് ചുവടെ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സന്ധ്യയുടെ ഭർത്താവ് ദിവസങ്ങൾക്കു മുമ്പാണ് UKയിൽ മരണമടഞ്ഞത്. സംസ്കാരം അവിടെത്തന്നെ നടത്തുകയായിരുന്നു. ഇതിന് സഹായകരമാകുന്ന ബ്രിട്ടീഷ് ചാരിറ്റിയുടെ സഹായം നഷ്ടപ്പെട്ടതും കേരള കോൺഗ്രസിനൊപ്പം നിന്നത് മൂലമുള്ള ചില പ്രശ്നങ്ങൾ കൊണ്ടാണെന്നും സന്ധ്യയുടെ ശബ്ദ സന്ദേശത്തിൽ വ്യക്തമാണ്. തുടർച്ചയായി തന്റെ ഫോൺ എടുക്കാതിരുന്ന കേരള കോൺഗ്രസ് യുവ കൗൺസിലർ ജോസൂട്ടൻ എന്നറിയപ്പെടുന്ന ചീരാംകുഴി ജോസിനെയാണ് ഓഡിയോ ക്ലിപ്പിൽ അഭിസംബോധന ചെയ്യുന്നത്. കേരള കോൺഗ്രസ് എം പാലാ ടൗൺ മണ്ഡലം പ്രസിഡന്റും ചീഫ് വിപ്പ് എൻ ജയരാജിന്റെ പേഴ്സണൽ സ്റ്റാഫ് അംഗവുമായ ബിജു പാലുപടവനും കാര്യം കഴിഞ്ഞപ്പോൾ കൈമലർത്തിയെന്ന് ഓഡിയോയിൽ ആരോപിക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക